യുഎഇയില്‍ സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിക്കണം
ദുബയ്: മാന്യമായ രീതിയില്‍ വസ്‌ത്രധാരണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ക്യാമ്പെയ്‌ന്‍ തന്നെ നടത്താനിരിക്കുകയാണ് യുഎഇയിലെ ചില പൗര പ്രമുഖര്‍. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ യുഎഇയിലെ ആളുകളുടെ, പ്രത്യേകിച്ചും സ്‌ത്രീകളുടെ മോശം വസ്‌ത്രധാരണ രീതികള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണിത്.
ജലാല്‍ ബിന്‍ തനെയ, മിഷാല്‍ അല്‍ ഗെര്‍ഗവി തുടങ്ങിയ പ്രമുഖരാണ് ഈ ക്യാമ്പെയ്‌നു പിന്നില്‍. യുഎഇയിലെ ചില ഷോപ്പിങ് മാളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കണാനിടയായ സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതിയാണ് രണ്ടു സ്‌ത്രീകളെ ഈ ക്യാമ്പെയ്‌ന്‍ ആദ്യമായി തുടങ്ങി വെക്കാന്‍ പ്രേരിപ്പിച്ചത്.
ഷോപ്പിങ് മാളുകളില്‍ വരുന്ന സ്‌ത്രീകളില്‍ ഏറെ പേരും ഒറ്റത്തുണി മാത്രം ധരിച്ച് ബീച്ചില്‍ നിന്നും നേരിട്ടു വരുന്നവരും, അടിവസ്‌ത്രങ്ങള്‍ മറയ്‌ക്കാനാ# പോലും വലിപ്പമില്ലാത്തത്രും ചെറിയ ഉടുപ്പുകള്‍ ധരിച്ചവരും ആണ് എന്ന കണ്ടെത്തലാണ് ഇവരെ ട്വിറ്ററിലൂടെ ഇങ്ങനെയൊരു ക്യാമ്പെയ്‌ന്‍ തുടങ്ങി വെക്കാന്‍ പ്രേരിപ്പിച്ചത്.
ഇത് ചൂടുകാലമാണെന്നത് യാഥാര്‍ത്ഥ്യം തന്നെ എന്നാല്‍ അത് എങ്ങനെയും വസ്‌ത്രം ധരിക്കാനുള്ള സമയമല്ല എന്നതാണ് ഇവരുടെ പക്ഷം. ഈ രണ്ടു സ്‌ത്രീകള്‍ തുടങ്ങി വെച്ച ക്യാമ്പെയ്‌ന്‍ ഇപ്പോള്‍ നൂറുകണക്കിന് ആളുകളാണ് ഏറ്റു പിടിച്ചിരിക്കുന്നത്.
യുഎഇ സ്വദേശികളെയല്ല ഈ ക്യാമ്പെയ്‌ന്‍ ലക്ഷ്യമിടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും ജോലിക്കും മറ്റുമായി യുഎഇയില്‍ എത്തിയിരിക്കുന്ന പ്രവാസികളെയാണ് ഇവര്‍ പ്രധാനമായും ലാക്കാക്കുന്നത്. യുഎഇ ഒരു അറബ്, മുസ്ലിം രാജ്യം ആണെന്നും, രാജ്യത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത രീതിയില്‍ വസ്‌ത്രം ധരിക്കാതിരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം എന്നും ആണ് ഈ ക്യാമ്പെയ്‌നു പിന്നിലുള്ളവര്‍ ഉന്നയിക്കുന്ന കാര്യം.












Click it and Unblock the Notifications