റമദാനില്‍ 6 മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതി

  • Posted By:
Subscribe to Oneindia Malayalam
Six Hours Working Time
ദുബയ്‌: റമദാന്‍ വ്രതാനുഷ്‌ഠാനകാലത്ത്‌ ജോലി സമയം രണ്ട്‌ മണിക്കൂര്‍ കുറയ്‌ക്കും. മുസ്ലിം മത വിശ്വാസികളാണ്‌ വ്രതമെടുക്കുക എങ്കിലും, എല്ലാ മതവിശ്വാസികള്‍ക്കും ജോലി സമയത്തില്‍ രണ്ട്‌ മണിക്കൂറിന്റെ ഇളവ്‌ ലഭിക്കുന്നതായിരിക്കും എന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

റമദാന്‍ മാസത്തില്‍ ദിവസം വെറും ആറു മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. അതായത്‌ ആഴ്‌ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്‌തിരുന്ന സ്ഥാനത്ത്‌ വെറും 36 മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും.

എന്നാല്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്‌. ഇങ്ങനെ ജോലി ചെയ്യുന്ന അധിക സമയം ഓവര്‍ ടൈം ആയി പരിഗണിച്ച്‌, അധിക കൂലി നല്‍കുന്നതായിരിക്കും.

പകല്‍ ഓവര്‍ ടൈം ചെയ്‌താല്‍ 25 ശതമാനവും, രാത്രി ഓവര്‍ ടൈം ചെയ്‌താല്‍ 50 ശതമാനവും അധിക ശമ്പളം ലഭിക്കുന്നതായിരിക്കും.

ജോലി സമയത്തില്‍ നല്‍കുന്ന ഈ ഇളവ്‌ എല്ലാവരുടെയും അവകാശമാണ്‌ എന്നും ഇക്കാര്യം എല്ലാ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

റമദാന്‍ മാസത്തിലും ആറു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

English summary
Normal work hours at all private sector establishments during the holy month of Ramadan will be reduced by two hours per day. The reduction in work hours will not be confined to Muslim employees only, the Ministry of Labour announced on Wednesday.
Please Wait while comments are loading...