കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് നാവികരുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ദുബയ്ക്കടുത്ത് കടലില്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലില്‍ നിന്നുള്ള വെടിവയ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭവത്തെ കുറിച്ച് ഇന്ത്യ യു.എ.ഇയോട് റിപ്പോര്‍ട്ട് തേടി. ദുബായിലെ ഇന്ത്യന്‍ അംബാസഡര്‍ എംകെ ലോകേഷിനോടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ മത്സ്യതൊഴിലാളി മരിച്ച സംഭവത്തില്‍ അമേരിക്കന്‍ നാവികര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്യാനും ഇന്ത്യ യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജബല്‍അലി തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.30നാണു സംഭവം.

തിങ്കളാഴ്ച വൈകിട്ട് നാലിന് ജുമൈറ നാലിലെ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരും വഴി പുറംകടലില്‍ അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പെരിയപട്ടണം സ്വദേശി ശേഖര്‍ കൊല്ലപ്പെട്ടത്. രാമനാഥപുരം സ്വദേശികളായ മുനിരാജ്, പന്‍പുവന്‍, മുരുകന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബയിലുള്ള കമ്പനിക്കു വേി ദിവസക്കൂലിക്കു ജോലിനോക്കുന്നവരാണ് ഇവര്‍.

സംഭവത്തില്‍ പരിക്കേറ്റ ഇന്ത്യാക്കാരെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നിരായുധരായ മത്സ്യത്തൊഴിലാളികള്‍ക്കുനേരേ പ്രകോപനംകൂടാതെ മിഷ്യന്‍ഗണ്ണുപയോഗിച്ച് അമേരിക്കന്‍ നാവികസേന വെടിവയ്ക്കുകയായിരുന്നു. എ്ന്നാല്‍ യുഎസ് കപ്പലില്‍ നിന്നുള്ള മുന്നറിയിപ്പ് അവഗണിച്ച് ബോട്ട് കപ്പലിന് നേരെ സഞ്ചരിച്ചതാണ് വെടിവയ്പിനിടയാക്കിയതെന്ന് അമേരിക്കന്‍ നാവിക സേന അറിയിച്ചു.

English summary
The United Arab Emirates (UAE) is probing a shooting incident by a US ship that left an Indian fisherman dead and three Indians seriously injured, an official said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X