കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക കൊടുത്തില്ല, ദുബായ് പാക് സ്‌കൂള്‍ അടച്ചു

Google Oneindia Malayalam News

Dubai Pak School
ദുബായ്: തുടര്‍ച്ചയായി രണ്ടു വര്‍ഷം വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ അല്‍ ഫാറൂഖ് പാകിസ്താനി ഇസ്ലാമിക് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ദുബായിലെ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) ഉത്തരവിട്ടു. സ്‌കൂളിനുവേണ്ടി പുതിയ കെട്ടിടം നിര്‍മ്മിയ്ക്കുകയാണെന്നും സമയപരിധി കൂട്ടിത്തരണമെന്നുമുള്ള സ്‌കൂള്‍ ഉടമ ഉബൈദുര്‍ റഹ്മാന്‍ അക്രമിന്റെ അഭ്യര്‍ത്ഥന അതോറിറ്റി തള്ളി.

രണ്ടു വര്‍ഷത്തോളമായി ലീസ് തുക തരാത്ത മാനേജ്‌മെന്റിന് അത് നടത്തികൊണ്ടു പോകാനുള്ള അവകാശമില്ല കെഎച്ച്ഡിഎ പ്രതിനിധി മുഹമ്മദ് ദാര്‍വിഷ് അറിയിച്ചു. കെട്ടിടം ഒഴിയണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം സംവിധാനം കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

911ഓളം വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളിലേക്ക് മാറിയിട്ടുണ്ട്. പാകിസ്താന്‍ സിലബസ് അനുസരിച്ച് പഠിപ്പിക്കാന്‍ തയ്യാറായി രണ്ട് സ്‌കൂളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അല്‍ ഫാറൂഖ് സ്‌കൂളിന് അതോറിറ്റിയുടെ ഭാഗത്തു നിന്ന് എല്ലാ കാലത്തും മികച്ച സഹകരണമാണുണ്ടായിട്ടുള്ളത്. കാലാവധികളൊന്നും പാലിക്കാതിരുന്നാല്‍ ഒഴിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.

പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സ്‌കൂളിലുള്ളത്. 2009 മുതലാണ് ലീസ് വ്യവസ്ഥയില്‍ സ്‌കൂളിന് സ്ഥലം അനുവദിച്ചത്. കുടിശ്ശികയായി 14 ലക്ഷം ദിര്‍ഹം അടയ്ക്കാനുണ്ടെന്നാണ് അധികൃതരുടെ നിലപാട്.

English summary
Dubai’s Knowledge and Human Development Authority (KHDA) has shut down Al Farooq Pakistani Islamic School after management failed to pay rent for two consecutive years, Emarat Al Youm reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X