കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് കുറഞ്ഞ അതിവേഗ ഇന്റര്‍നെറ്റുമായി യാ സാറ്റ്

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ചെലവ് കുറഞ്ഞ, ഉപഗ്രഹ കേന്ദ്രീകൃത അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി അല്‍ യാ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് കമ്പനി(യാ സാറ്റ്). യുഎഇയില്‍ ആണ് ഇവരുടെ സേവനങ്ങള്‍ ലഭ്യമാവുക.

Yaclick

യാ ക്ലിക്ക് എന്ന് പേരിട്ടിട്ടുള്ള ഇന്റര്‍നെറ്റ് സേവനം സ്‌കൈ സ്ട്രീമും സഫ ടെലികോമും ആണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. 15 എംബിപിഎസ് ഡൗണ്‍ലോഡിങ് സ്പീഡും 2.5 എംബിപിഎസ് അപ് ലോഡിങ് സ്പീഡുമാണ് യാക്ലിക് നല്‍കുന്നത്.

വൈ വണ്‍ ബി എന്ന കൃത്രിമോപഗ്രഹം വഴിയാണ് ഇവര്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. വൈ ഫൈയോ മറ്റ് കണക്ഷനുകളോ ലഭ്യമല്ലാത്ത വിദൂര സ്ഥലങ്ങളില്‍ പോലും ഇന്‌റര്‍നെറ്റ് സേവനം നല്‍കാന്‍ യാക്ലിക്കിന് കഴിയും.അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയുള്ളവര്‍ക്കും മറ്റും ഇത് കൂടുതല്‍ ഉപയോഗപ്രദമാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളില്‍ വിശ്വാസ്യയോഗ്യമായ ബാക്ക്അപ്പ് നല്‍കാനും യാ ക്ലിക്കിന് കഴിയുമെന്ന് കന്പനി അധികൃതര്‍ പറയുന്നു.

യാ ക്ലിക് സേവനം ലഭ്യമാകാന്‍ ഒരു ഡിഷ് ആന്റിന ആവശ്യമാണ്. 74 സെന്റീമീറ്റര്‍ വലുപ്പമുള്ള ഡിഷ് ആയിരിക്കും ഇത്. അധികം സ്ഥലം മെനക്കെടുത്തില്ലെന്ന് സാരം.

അബുദാബി കേന്ദ്രീകരിച്ചുള്ള മുബാദലക്ക് കീഴിലുള്ള ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് യാ സാറ്റ്. വാണിജ്യ ഉപഭോക്താക്കളേയും ഗാര്‍ഹിക ഉപഭോക്താക്കളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കും തങ്ങളടെ സേവനമെന്ന് യാ സാറ്റ് ഡെപ്യൂട്ടി സിഇഒ മസൂജ് എം ഷരീഫ് മഹ്മൂദ് പറഞ്ഞു.

2013 അവസാനത്തോടെ ഈ സേവനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും, ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് യാ സാറ്റ്.

English summary
UAE-based satellite communication company YahSat has announced the launch of satellite-based Internet service in the country, enabling users to connect from remote corners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X