കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടയറുകള്‍ മാറ്റിയില്ല, 22,000വാഹനങ്ങള്‍ പിടികൂടി

  • By Meera Balan
Google Oneindia Malayalam News

അബുദാബി: വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന്‍റെ ഭാഗമായി അബുദാബി ഗതാഗത വകുപ്പ് പിടികൂടിയത് 21,962 വാഹനങ്ങള്‍. കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്

ആറുമാസത്തിനിടെയാണ് പൊലീസ് ഇത്രയധികം വാഹനങ്ങള്‍ പിടികൂടുന്നത്. 'സമ്മര്‍ വിത്തൗട്ട് ആക്‌സിഡന്‍സ്' എന്ന റോഡ് സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വാഹനങ്ങള്‍ പിടികൂടിയെന്ന് ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഹമദ് നാസര്‍ അല്‍ ബ്ലോഷി പറഞ്ഞു. അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം.

Abu, Dhabi

മോശപ്പെട്ട ഡയറുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിയ്ക്കുന്നത് കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. മിക്ക ടയറുകളും കാലവധി കഴിഞ്ഞവയും കേടുപാടുകള്‍ സംഭവിച്ചതുമായിരുന്നു. നിരത്തിലേക്ക് വാഹനങ്ങളുമായി ഇറങ്ങുമ്പോള്‍ തന്നെ വാഹനങ്ങളുടെ ടയര്‍ നല്ലത് തന്നെയാണോ എന്ന് നോക്കിയിട്ട് വേണം യാത്ര നടത്താനെന്ന് ബ്ലോഷി പറഞ്ഞു.

കാലാവധി കഴിയുമ്പോള്‍ ടയറുകള്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.യാത്രക്കാരന്‍റെ സുരക്ഷിതത്തോടൊപ്പം തന്നെ മറ്റ് യാത്രക്കാര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ടയറുകള്‍ കൃത്യസമയത്ത് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

English summary
The Abu Dhabi Police Traffic and Patrols Directorate indicated that a total of 21,962 vehicles were seized during the first half of 2013 for using expired tyres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X