കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍ ഫോണ്‍ ഇടപാട്; മൂന്ന് പേര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: കുഴല്‍ ഫോണ്‍ ഇടപാട് നടത്തിയതിന് മൂന്ന് ബംഗ്ളാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് വളരെ കുറഞ്ഞ നിരക്കില്‍ അന്താരഷ്ട്ര ഫോണ്‍ കോളുകള്‍ വിളിയ്ക്കാനുള്ള സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ടെലികോം നിയമങ്ങളെ ലംഘിയ്ക്കുകയായിരുന്നു പ്രതികള്‍. ഫോണ്‍ വിളിയ്ക്കുന്നതിനായി ചില പ്രത്യേക സാങ്കേതികവിദ്യ ഇവര്‍ ഉപയോഗിച്ചിരുന്നു.

Sharjah

കുഴല്‍ ഫോണ്‍ വിളികള്‍ ഉള്‍പ്പെടയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരം നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടി ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘം രൂപീകരിച്ചു. കുഴല്‍ ഫോണ്‍വിളി ഇടപാട് നടക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തുകയും. പ്രതികളെ പിടികൂടുകയും ചെയ്തു.

പ്രതികളെ മൂന്ന് പേരെയും ഷാര്‍ജയിലെ വസതിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആളുകള്‍ക്ക് കുറഞ്ഞ കുറഞ്ഞ പൈസയ്ക്ക് ഫോണ്‍ വിളിയ്ക്കാന്‍ അവസരം ഒരുക്കുക വഴി സംഘത്തിന് ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ തന്നെ വിചാരണ ചെയ്യും.

English summary
The Sharjah Police have arrested three Bangladeshis for allegedly offering cheap international phone calls illegally using special devices and techniques, breaching the telecommunication law in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X