പാഴ്സല്‍, ഇഎംഎസ് നിരക്ക് പുതുക്കി

പാകിസ്താനിലേക്ക് പോസ്റ്റല്‍ സര്‍വ്വീസിലൂടെ പാഴ്‌സല്‍ അയക്കുന്നതിന് 1,975 രൂപയാണ് ഈടാക്കുന്നത്. സൗദി അറേബ്യ, ബഹറൈന്‍, ഒമാന്‍, കുവൈറ്റ് , ഖത്തര്‍ എന്നിവിടങ്ങളിലേയ്ക്ക് പാഴ്‌സല്‍ അയക്കുന്നതിന് 1,500 രൂപയാണ് ഈടാക്കുക.
നിരക്കുകള്‍ പുതുക്കിയതോടൊപ്പം തന്നെ തപാല്‍ വകുപ്പ് തങ്ങളുടെ സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചതായും എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കൊമേഴ്‌സ്യല്‍ ചെയര്‍മാന്‍ ഇബ്രാഹിം ബിന്‍ കരാം അറിയിച്ചു. യുഎഇയില്‍ ഉടനീളമുള്ള 126 പോസ്റ്റ് ഓഫീസുകള്‍ മുഖേന വളരെ പെട്ടന്ന് തന്നെ പാഴ്‌സലുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍,, ദീപാവലി, ക്രിസ്മസ് എന്നീ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പാഴ്സല്‍ അയക്കാന്‍ തപാല്‍ സേവനം ഉപയോഗപ്പെടുത്തണമെന്നും ഇബ്രാഹിം ബിന്‍ കരാം പറഞ്ഞു. ഇന്ത്യയിലെ സ്പീഡ് പോസ്റ്റിന് തുല്ല്യമായ ഇഎംഎസ് സേവനങ്ങളുടെ നിരക്കും വര്‍ദ്ധിപ്പിച്ചു. ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ് ഏറ്റവും അധികം പാഴ്‌സലുകള്‍ അയക്കുന്നത്.












Click it and Unblock the Notifications