കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ബസ് സമയത്തില്‍ മാറ്റം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദുബായിലെ ബസ് സമയങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി( ആര്‍ടിഎ) അറിയിച്ചു. ടെക്‌സ്റ്റ് മെസേജുകള്‍ വഴിയാണ് ആര്‍ടിഎ പൊതുജനങ്ങളെ ബസ് ഷെഡ്യൂള്‍ പുതുക്കുന്ന വിവരം അറയിച്ചത്. ബസിന്റെ സമയം, ബസ് നിര്‍ത്തുന്ന സ്റ്റോപ്പുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയുന്നതിന് 8009090 എന്ന നമ്പരില്‍ വിളിച്ചാലും അറിയാന്‍ കഴിയും. ബസ് സമയം മാറിയ വിവരം ആഗസ്റ്റ് 27 മുതലാണ് ജനങ്ങളെ അറിയിച്ച് തുടങ്ങിയത്.

ഇപ്പോള്‍ ബസ് യാത്രയെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ എസ് എം എസ് ആയിട്ടാണ് ഉപഭോക്താക്കളെ അറിയിക്കുന്നത്. 2013 മെയ് മാസം മുതല്‍ എസ് എം എസ് കളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 മടങ്ങ് വര്‍ദ്ധിച്ചു. പൊതുവാഹനങ്ങളിലെ യാത്രാ വിവരങ്ങള്‍ അറിയുന്നതിനായി നഗരത്തില്‍ മാത്രം മെയ് മാസം അവസാനത്തില്‍ 4,222 മെസേജുകളാണ് അയച്ചത്. ജനവരിയില്‍ ഇത് വെറും 351 മാത്രമായിരുന്നു.

ജനവരിയില്‍ നിന്ന് മെയ് മാസത്തിലേയ്ക്ക് എത്തുമ്പോള്‍ 1,118 എസ് എംസുകള്‍ കൂടിയതായി പൊതുഗാതാഗത വകുപ്പ് മേധാവി ആദേല്‍ ഷക്കേരി അറിയിച്ചു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന എസ്എംഎസ് പദ്ധതിപ്രകാരം ബസുകളുടെ സമയം സംബന്ധിച്ച് കൃത്യമായ വിവരം യാത്രക്കാരന് അതാത് സമയം തന്നെ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
Dubai’s Roads and Transport Authority (RTA) has amended the emirate’s bus schedules beginning next month, the RTA informed the public via text messages on Tuesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X