കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: മയക്കുമരുന്ന് കേസിലെ പ്രതികളായ 3 മലയാളികള്‍ക്ക് വധശിക്ഷ

  • By Neethu
Google Oneindia Malayalam News

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ പിടിയിലായ നാല് മലയാളികളുടെ വധശിക്ഷ കോടതി ശരിവെച്ചു. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(21), പാലക്കാട് സ്വദേശി മുസ്തഫ ഷാബുല്‍ ഹമീദ് (41), മലപ്പുറം സ്വദേശി ഫൈസല്‍ മാഞ്ഞോട്ട് ചാലില്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച മലയാളികള്‍.

പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ വേശ്യാലയം നടത്തിയ മോഡല്‍ അറസ്റ്റില്‍!!പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ വേശ്യാലയം നടത്തിയ മോഡല്‍ അറസ്റ്റില്‍!!

2015 ഏപ്രില്‍ മാസത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കുവൈത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് നാലു കോടി രൂപ വിലമതിക്കുന്ന ഹിറോയിന്‍ സഹിതമാണ് പിടക്കപ്പെട്ടത്. കേസിലെ നാലാമത്തെ പ്രതി ശ്രീലങ്കക്കാരിയായ യുവതിയാണ്. ഇവര്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചിരിക്കുന്നത്.

 deathsentence

മലപ്പുറം സ്വദേശി ഫൈസലാണ് കേസിലെ ഒന്നാം പ്രതി. ഷാഹുല്‍ ഹമ്മീദ്, സിദ്ദിഖ് എന്നിവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. കുവൈത്തില്‍ മയക്കുമരുന്ന് കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ചെറിയ അളവില്‍ പോലും മയക്കുമരുന്ന് പിടിക്കപ്പെടുന്നത് കുറ്റക്കരമായ സാഹചര്യത്തില്‍ കോടികള്‍ വിലമതിക്കുന്ന ഹിറോയിൻ കടത്താന്‍ ശ്രമിച്ചതാണ് വധശിക്ഷ വിധിക്കാന്‍ കാരണമായത്.

നിങ്ങള്‍ ഈശ്വര വിശ്വാസികളാണോ, എങ്കില്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ അറിയുക!!നിങ്ങള്‍ ഈശ്വര വിശ്വാസികളാണോ, എങ്കില്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ അറിയുക!!

കുവൈത്ത് നിയമപ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് 1995 ലാണ് നിയമം പാസാക്കിയിരിക്കുന്നത്. മരണം വരെ തടവോ വധശിക്ഷയോ ആണ് നിലവില്‍ ശിക്ഷയായി നല്‍കുന്നത്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പ്രതികള്‍ക്ക് അവസരമുണ്ട്.

English summary
A Kuwait court has issued death penalty sentence to four peole, including 3 Indians in a case related to smuggling heroin into the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X