Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ 370 അനധികൃത താമസക്കാര്‍ പിടിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് മാസത്തിനിടെ അറസ്റ്റിലായത് 370 അനധികൃത താമസക്കാര്‍. മതിയായ തൊഴില്‍ രേഖകളോ റെഡിഡന്‍സ് വിസയോ ഇല്ലാത്തവരാണ് അറസ്റ്റിലായത്. വിസിറ്റിംഗ് വിസയിലും മറ്റും രാജ്യത്തെത്തുകയും സ്‌പോണ്‍സര്‍മാര്‍ ഉപേക്ഷിയ്ക്കുകയും ചെയ്തവരാണ് പിടിയിലായതില്‍ അധികവും.

പൊലീസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി പേര്‍ പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. തെരുവുകളില്‍ വില്‍പ്പന നടത്തുക, ചൂതാട്ടങ്ങള്‍ നടത്തുക, ഭിക്ഷയാചിയ്ക്കുക എന്നിവയാണ് ഇത്തരം ആളുകളില്‍ മിക്കവരും ചെയ്യുക.

Sharjah

പൊലീസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് കേണല്‍ ഡോ അബ്ദുള്‍ ഖാദര്‍ മുഹമ്മദ് അല്‍ അമേരി പറഞ്ഞു. ഒറ്റപ്പെട്ട കെട്ടിടങ്ങള്‍, നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, ആളൊഴിഞ്ഞ ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് ഇത്തരക്കാര്‍ താമസിയ്ക്കുന്നത്.

രാജ്യത്ത് അനധികൃതമായി താമസിയ്ക്കുന്നവരെപ്പറ്റിയോ കുറ്റകൃത്യങ്ങളെപ്പറ്റിയോ അറിവുണ്ടെങ്കില്‍ 999 അല്ലെങ്കില്‍ 06-5632222 എന്ന ടോള്‍ ഫ്രീ നമ്പരിലോ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+