കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ റിയാലിറ്റി ഷോ വിത്ത് ഡോ.രജിത് കുമാര്‍ ശ്രദ്ധേയമായി

പ്രശസ്ത ട്രൈയ്നറും കൗണ്‍സിലറുമായ ഡോ.രജിത് കുമാറിന്റെ അവതരണമികവും വിഷയത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

Google Oneindia Malayalam News

ദുബായ്: കെഎംസിസി ഐസ്മാര്‍ട്ടും വനിതാ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച 'എ റിയാലിറ്റി ഷോ വിത്ത് ഡോ.രജിത് കുമാര്‍' ജനബാഹുല്യം കൊണ്ട് ശ്രദ്ദേയമായി. അഞ്ഞൂറോളം കുടംബങ്ങളാണ് ഷോ യില്‍ സംബന്ധിക്കാനെത്തിയത്. പ്രശസ്ത ട്രൈയ്നറും കൗണ്‍സിലറുമായ ഡോ.രജിത് കുമാറിന്റെ അവതരണമികവും വിഷയത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

8 വയസ്സ് മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെ മുന്‍നിരകളിലും അതിന് പിന്നാലായി അവരുടെ രക്ഷിതാക്കളുമെന്ന രീതിയിലായിരുന്നു ഇരിപ്പിടം ക്രമീകരിച്ചത്. മത ഗ്രന്ഥങ്ങളും ദര്‍ശനങ്ങളും ശാസ്ത്രവും തത്വങ്ങളും ചിന്തകളും വീക്ഷണങ്ങളും നര്‍മവും സംയോജിപ്പിച്ച് വൈവിദ്യത്തോടെ അവതരിപ്പിച്ച് കുട്ടികളുടെ മനസ്സ് കീഴ്പ്പെടുത്തിയായിരുന്നു രജിത് കുമാറിന്റെ മുന്നേറ്റം. മൂല്യ ബോധത്തിന്റെ പ്രസക്തിയും മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും പറഞ്ഞപ്പോള്‍ ഇളം തലമുറയുടെ മനസ്സ് പിടഞ്ഞ് മക്കള്‍ അവരവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ചുമ്മവെച്ച് പൊട്ടി കരഞ്ഞത് നവ്യാനുഭവവും കണ്ണ് നനയിച്ച കാഴ്ചയുമായിരുന്നു.

 reportdrrajithkumar

ദുബായ് കെഎംസിസി പ്രസിസണ്ട് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും പറഞ്ഞു. ട്രഷറര്‍ എ.സി ഇസ്മായില്‍ ആശംസാ പ്രസംഗം നടത്തി. ഐസ്മാര്‍ട്ട് വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര ആമുഖ പ്രഭാഷണം നടത്തി. ഒ.കെ ഇബ്രാഹീം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, മുഹമ്മദ് കുഞ്ഞി എം എ , എന്‍ കെ ഇബ്രാഹീം, അഡ്വ. സാജിത് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍ഹനീഫ കല്‍മെട്ട എന്നിവര്‍ സംബന്ധിച്ചു. ഡോ.രജിത് കുമാറിന് ദുബായ് കെ.എം.സി.സി നല്‍കിയ ഉപഹാരം പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ സമര്‍പ്പിച്ചു.

വനിതാ വിങ്ങ് ചെയര്‍പേഴ്സണ്‍ സഫിയാ മൊയ്തീന്‍ നന്ദിയും പറഞ്ഞു. ഇത്തരം പരിപാടികള്‍ വീണ്ടും നടത്താന്‍ പ്രചോദനവും പ്രത്യാശയും പ്രകടിപ്പിച്ചു കൊണ്ട്കെ എം സി സി യോട് കടപ്പാടും നന്ദിയും രേഖപ്പെടുത്തിയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മടങ്ങിയത്.

English summary
''A reality show with Dr. Rajith Kumar'' became popular.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X