യുഎഇ നാല്‍പത്തിയഞ്ചിന്റെ നിറവില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: രാജ്യത്തിന്റെ 45ാം ദേശീയദിനാഘോഷം വര്‍ണ്ണവിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും പറുദീസയാക്കി മാറ്റുവാനുള്ള ഒരുക്കങ്ങള്‍ യുഎഇ ല്‍ പൂര്‍ത്തിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയോടെ ആരംഭിക്കുന്ന പരിപാടികള്‍ ശനിയാഴ്ച വരെ നീണ്ടു നില്‍ക്കും.

വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പെ ദീപാലങ്കാരത്താല്‍ വര്‍ണ്ണവിസ്മയം തീര്‍ത്തിരുന്നു. രാജ്യത്തെ മിക്ക റോഡുകളുടെ ഇരുവശങ്ങളും ദേശീയ പതാകയില്‍ നിറഞ്ഞിരിക്കുകയാണ്. സ്‌കൂളുകളിലും ചില കോര്‍പ്പറേറ്റ് സ്ഥാപന ആസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

nationalday

വ്യാഴം അവധി ലഭിച്ചതിനാല്‍ ദുബായിലും അബുദാബിയിലും നടക്കുന്ന ആഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ നേരിട്ടെത്തുമെന്നാണ് കരുതുന്നത്. ദുബായിലെ പ്രധാന ആഘോഷ കേന്ദ്രമായ ദുബായ് മാളും ബുര്‍ജ് ഖലീഫ പരിസരവും സന്ദര്‍ശകരെ കൊണ്ട് നിറയും. ബുര്‍ജ് ഖലീഫ ദേശീയ പതാകയുടെ നിറത്തിലുള്ള എല്‍ഇഡി വെളിച്ച സംവിധാനത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ ആകാശത്തും വര്‍ണ്ണവിസ്മയം തീര്‍ക്കും.

ദുബായ് ആര്‍ടിഎ തങ്ങളുടെ കീഴിലുള്ള ബസ്സുകളും ടാക്‌സികളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ചതുര്‍വര്‍ണ്ണ നിറത്തില്‍ അലങ്കരിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. ആഘോഷങ്ങള്‍ അതിരുവിടാതെ സൂക്ഷിക്കണമെന്ന് സിവില്‍ഡിഫന്‍സ് പോലീസ് സുരക്ഷാ വിഭാഗങ്ങള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

English summary
AbuDhabi revels in festive mood for UAE 45th National Day
Please Wait while comments are loading...