കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസിയുടെ തലവെട്ടി, പ്രതിഷേധം ശക്തം

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വലിയൊരു ശതമാനം ആളുകളാണ് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നത്. കര്‍ശന നിയമവ്യവസ്ഥകളുള്ള സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ജോലിയ്‌ക്കെത്തുന്നവരില്‍ നല്ലൊരു ശതമാനവും ചെറിയ തെറ്റുകള്‍ക്ക് പോലും ശിക്ഷ അനുഭവിയ്ക്കുന്നവരാണ്. കഴിഞ്ഞ ദിവസമാണ് കൊലപാതക കുറ്റത്തിന് ഫിലിപ്പീന്‍സ് സ്വദേശിയായ യുവാവിന്റെ തലവെട്ടി. ഫിലിപ്പീന്‍സില്‍ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

പത്ത് ശതമാനത്തോളം ഫിലിപ്പീന്‍സുകാരാണ് സൗദിയല്‍ തൊഴില്‍ ചെയ്യുന്നത്. ഫിലിപ്പീന്‍സുകാര്‍ മാത്രമല്ല തൊഴില്‍തേടി സൗദിയില്‍ എത്തുന്ന വിദേശികള്‍ക്ക് യാതൊരു സംരക്ഷണവും രാജ്യത്ത് ലഭിയ്ക്കുന്നില്ലെന്ന് ഫിലിപ്പീന്‍സ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരും സൗദിയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

Saudi

തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ച സൗദിക്കാരനെയാണ് ജീവരക്ഷാര്‍ത്ഥം കാര്‍ലെറ്റോ ലാന എന്ന ഫിലിപ്പീന്‍സ് യുവാവ് കൊന്നത്. എന്നാല്‍ വിചാരണയില്‍ ഇക്കാര്യങ്ങള്‍ ഒന്നും പരിഗണിയ്ക്കാതെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2010 മുതല്‍ ആറ് ഫിലിപ്പീന്‍സുകാരാണ് സൗദിയില്‍ വധശിക്ഷയ്ക്ക് ഇരയായത്. സൗദിയിലെ ഇത്തരം നിയമങ്ങള്‍ അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളും മാനസിക സമ്മര്‍ദ്ദവും നല്‍കുന്നെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. സൗദിയുടെ ഇത്തരം നടപടികളെ മറ്റ് രാജ്യങ്ങള്‍ ഒരുമിച്ച് ചെറുക്കണമെന്നും ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Activists slammed the Philippine government on Saturday for not doing more to save a Filipino who was beheaded for murder in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X