കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഡീസല്‍ വില കുറച്ചു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതോടെ യുഎഇയിലെ വന്‍കിട എണ്ണ വിതരണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി(അഡ്‌നോക്) ഡിസ്ട്രിബ്യൂഷനും ഡീസല്‍ വില കുറയ്ക്കുന്നു. ഷാര്‍ജ, അജ്മന്‍, ഉം അല്‍ ഖുവൈസ്, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് ഡീസല്‍ വില കുറയ്ക്കുന്നത്. നവംബര്‍ നാല് മുതല്‍ വിലക്കുറവ് നിലവില്‍ വരും.

നിലവില്‍ 3.25 ദിര്‍ഹമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില ഇത് 3.05 ആയിട്ടാണ് കുറച്ചിരിയ്ക്കുന്നത്. 40 ഫില്‍സിന്റെ കുറവാണ് അഡനോക് ഏര്‍പ്പെടുത്തിയത്. അഡോനക് വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള വിപണയില്‍ എണ്ണവിലയ്ക്കുണ്ടായ മാറ്റത്തിന് ആനുപാതികമായ മാറ്റം യുഎഇ വിപണയിലും വരുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Sharjah

വടക്കന്‍ എമിറേറ്റുകളിലാണ് പ്രധാനമായും വിലകുറച്ചിരിയ്്ക്കുന്നത്. വടക്കന്‍ എമിറേറ്റുകളില്‍ ബിസിനസ് ശക്തിപ്പെടുത്തുന്നതിന് കൂടിയാണ് അഡ്‌നോക്കിന്റെ ഈ നീക്കം. കൂടുതല്‍ എമിറേറ്റുകളിലേയ്ക്ക് വിലക്കുറവ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

English summary
The Abu Dhabi National Oil Company Distribution has reduced the price of diesel across all its service stations in the northern emirates including Sharjah, Ajman, Umm Al Quwain, Ras Al Khaimah and Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X