പള്ളികളില്‍ കനത്ത സുരക്ഷ ഒരുക്കി ബഹറിന്‍
മനാമ: സൗദിക്ക് പിന്നാലെ കുവൈത്തിലും പള്ളിയില്‍ സ്‌ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും കനത്ത സുരക്ഷ ഒരുക്കാന്‍ ബഹറിന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്ളികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും പള്ളിയിലെത്തുന്നവരെ ആധുനിക സുരക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ പരിശോധന നടത്താനും തീരുമാനമായി.
ഭീകരവാദികളുടെ അടുത്ത ലക്ഷ്യം ബഹറിനാണെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പുറത്തു വന്നിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കഴിവുള്ള പ്രതേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ പള്ളികളില്‍ നിയോഗിക്കും.

സെക്യൂരിറ്റി ഡയറക്ടറേറ്റായിരിക്കും ഇവരെ തെരഞ്ഞെടുക്കുന്നത്. വളണ്ടിയര്‍മാര്‍ പോലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഓരോ നമസ്‌കാരത്തിനു ശേഷവും നിശ്ചിത സമയത്തിനു ശേഷം പള്ളികള്‍ അടച്ചിടും. പള്ളി സൂക്ഷിപ്പുകാര്‍ പള്ളിക്കകം വ്യത്തിയാക്കുന്നതിനു പുറമെ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടാല്‍ വിവരം ഉടനെ പോലീസിനെ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ജനങ്ങളില്‍ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ യാതൊരു കാരണവശാലും രാജ്യത്ത് അനുവദിക്കുകയില്ലെന്നും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയുടെ നേത്രത്ത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications