കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശോധനയില്‍ മദ്യപിച്ചതായി മനസിലായി, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റിന് പണികിട്ടി!!

മദ്യപിച്ച് വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ പൈലറ്റിന് മൂന്ന് മാസത്തേക്ക് വിലക്കി. ശനിയാഴ്ച രാത്രി 8.50ന് ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഐഎക്‌സ് 115...

  • By Akhila
Google Oneindia Malayalam News

ദില്ലി: മദ്യപിച്ച് വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ പൈലറ്റിന് മൂന്ന് മാസത്തേക്ക് വിലക്കി. ശനിയാഴ്ച രാത്രി 8.50ന് ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഐഎക്‌സ് 115 വിമാനത്തിലെ പൈലറ്റിനെയാണ് വിലക്ക്.

വിമാനം പുറപ്പെടുന്ന തൊട്ടുമുമ്പുള്ള പതിവ് പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചതായി തിരിച്ചറിഞ്ഞത്. ഇത്തരമൊരു പ്രവര്‍ത്തി ഇയാളില്‍ നിന്ന് ആദ്യമായി കണ്ടതുകൊണ്ടാണ് സസ്‌പെന്‍ഷനില്‍ ഒതുക്കിയത്. സാധരണ നിലയില്‍ മൂന്ന് ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്യുന്നത്.

airindia

എയര്‍ക്രാഫ്റ്റ് നിയമമനുസരിച്ച് വിമാന ജീവനക്കാര്‍, ജോലിയില്‍ കയറുന്നതിന് മുമ്പുള്ള 12 മണിക്കൂറില്‍ മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ ജീവനക്കാര്‍ മദ്യപിച്ച് എത്തിയ നാലോ അഞ്ചോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമ ഗതാഗത വിഭാഗമായ ഡിജിസിഎ വൃത്തങ്ങള്‍ ചൂണ്ടികാട്ടി.

English summary
AI pilot turns up drunk for flight to Abu Dhabi, grounded for three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X