കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറഫ സംഗമം നാളെ; ഹജ്ജിന്റെ സുപ്രധാന ചടങ്ങിനൊരുങ്ങി ഹാജിമാര്‍

Google Oneindia Malayalam News

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വെള്ളിയാഴ്ച അറഫ സംഗമത്തോടെ തുടക്കം കുറിക്കും. 10 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് മീനായുടെ താഴ്വരയിലേക്ക് എത്തിയിരിക്കുന്നത്. ആരോഗ്യ മുന്‍കരുതലുകളും കര്‍ശന സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ മക്കയിലെത്തിയത്.

hajj

ബുധനാഴ്ച രാത്രി മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ ലബ്ബൈക്ക് വിളികളോടെ മീനായിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ അറഫ മൈതാനിയിലേക്ക് പുറപ്പെടും വരെ എല്ലാ വരും മിനായില്‍ തങ്ങളും. കൊവിഡ് ഇടവേളയ്ക്ക് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് മിന താഴ്വാരം ഹാജിമാരാല്‍ നിറയുന്നത്. ഇനി നാല് ദിവസം തീര്‍ത്ഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമാണ് മിനാ താഴ്വാരം.

മിനായില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാവും പകലും പ്രാര്‍ഥനകളുമായി മിനായില്‍ തങ്ങുന്ന തീര്‍ഥാടകര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പായി അറഫയില്‍ എത്തും. അറഫയിലെ സംഗമം ഹജ്ജിലെ പ്രഥമവും ഏറ്റവും സുപ്രധാനവുമായ ചടങ്ങാണ്.

ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജ് പൂര്‍ണമാകില്ല. അതുകൊണ്ടുതന്നെ രോഗികളായി ആശുപത്രികളിലുള്ള തീര്‍ഥാടകരെ വരെ ആംബുലന്‍സുകളിലും എയര്‍ ആംബുലന്‍സുകളിലുമായി അറഫയില്‍ എത്തിക്കും. സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഈസയാണ് ഇത്തവണ അറഫ പ്രഭാഷണം നിര്‍വഹിക്കുന്നത്.

English summary
Arafa meeting tomorrow; Pilgrims preparing for the important ceremony of Hajj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X