കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷം അടക്കാനാവാതെ ആസിം; ഇത് സ്വപ്‌ന സാക്ഷാത്കാരം, മെസിയും എംബാപ്പെയും ഒപ്പം

Google Oneindia Malayalam News

വൈകല്യത്തെ കൂസാതെ ലോകത്തെ വിസ്മയിപ്പിച്ച യൂട്യൂബറാണ് ആസിം വെളിമണ്ണ. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ എത്തിയ അസിമിന്റെ ചി്ത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോഴിക്കോട് ഓമശേരി സ്വദേശിയാണ് ആസിം. നേരത്തെ പെരിയാര്‍ നദി നീന്തിക്കിടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ആസിമിനെ തേടിയെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ 18 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാര പട്ടികയിലും ആസിം ഇടംപിടിച്ചിരുന്നു.

asim

എന്നാല്‍ ഇപ്പോഴിതാ ആസിം പുതിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരം കാണാന്‍ ആസിമും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ലോക്ം ആഘോഷിച്ച കൊട്ടിക്കലാശത്തിന്റെ പ്രാരംഭത്തില്‍ താരങ്ങള്‍ക്കൊപ്പം മൈതാനത്തിലിറങ്ങാനുള്ള ഭാഗ്യവും അസീമിനെ തേടിയെത്തി.

മറക്കാനാകാത്ത അനുഭവമാണിത്. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്തും ഊര്‍ജ്ജവും തരും ഇതെന്ന് ഉറപ്പാണ്. ഖത്തറിന് നന്ദിയെന്ന് ആസിം പറഞ്ഞു. ഇതുകൂടാതെ ലയണല്‍ മെസ്സിക്കും കിലിയന്‍ എംബാപ്പെക്കുമൊപ്പം ഫോട്ടോയും ഹസ്തദാനവും ആസിമിനെ തേട്ിയെത്തി. ഇരുവരും അടുത്തെത്തി കുശലം പറയുകയും ഫോട്ടോ എടുക്കുകയും ചെയ്തതോടെ ആസമിന്റെ സന്തോഷം ഇരട്ടിയായി.

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയനായിരുന്ന ഗാനിം അല്‍ മുഫ്തയുമൊത്തുള്ള അസീമിന്റെ ചിത്രങ്ങളും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്‍വഖ്റയിലെ ഗാനമിന്റെ വീട്ടില്‍ എത്തിയ ആസിം അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഗാനിമും ആസിമും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഗര്‍ഭത്തിലിരിക്കെ തന്നെ കുട്ടിക്കുണ്ടായേക്കുന്ന വൈകല്യത്തെ കുറിച്ച് ആസിമിന്റെ മാതാപിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ കുഞ്ഞ് ലോകം കാണണമെന്ന തീരുമാനത്തില്‍ ആസിമിന്റെ മാതാപിതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് ഗാനിം ജനിച്ചത്. ഗാനിം പ്രമുഖരായ യൂട്യൂബര്‍മാരില്‍ ഒരാളാണ്.

ലോകകപ്പ് കാണുന്നതിനായി ആസിം ഇപ്പോള്‍ ഖത്തറിലാണുള്ളത്. ഫൈനല്‍ മത്സരം കാണാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് ഗാനിം ആസിമിന് വാക്ക് നല്‍കിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആസിം ഫൗണ്ടേഷനുമായി സഹകരിക്കാമെന്ന് ഗാനിം അന്നത്തെ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. നവംബര്‍ 20 നാണ് ഭിന്ന ശേഷിക്കാരായ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തണമെന്ന സന്ദേശവുമായി അസീം ഖത്തറിലെത്തിയത്. ഉദ്ഘാടന മത്സരങ്ങളിലടക്കം സ്റ്റേഡിയത്തിലെത്താന്‍ പറ്റിയിരുന്നെങ്കിലും ക്രൊയേഷ്യ മൊറോക്കോ ലൂസേഴ്‌സ് ഫൈനലിലും ഫൈനല്‍ മത്സരത്തിലാണ് ഗ്രൗണ്ടിലിറങ്ങാന്‍ അവസരം ലഭിച്ചത്.

English summary
Asim also got a chance to go to the middle of the field along with Football players
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X