കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ തഷീന്‍ പദ്ധതി വിജയികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ്: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ തഷീന്‍ പദ്ധതിയുടെ വിജയികളായി പ്രഗത്ഭരായ മൂന്ന് അറബ് വനിതകളെ പ്രഖ്യാപിച്ചു. മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാനേജര്‍ & ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍ മിസ് സമ അസീസ്, മെഡ്‌കെയര്‍ ഓര്‍ത്തോപീഡിക് & സ്‌പൈന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോക്ടര്‍ ഹാനിയ ഇഷാക്, മെഡ്‌കെയര്‍ ക്ലിനിക്‌സ് അസിസ്റ്റന്റ് ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍ മിസ് മര്‍വ മഷാല്‍ എന്നിവരാണ് വിജയികളായവര്‍. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പില്‍ നിന്നും വിജയികളായ വനിതകള്‍ക്ക് അവരുടെ മേഖലയില്‍ കൂടുതല്‍ മുന്നേറുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിക്കും.

ആരോഗ്യമേഖലയില്‍ തന്നെ ഭാവിയിലെ മികച്ച നേതാക്കളായി ഇവരെ മാറ്റിയെടുക്കകയാണ് തഷീന്‍ പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യരംഗത്ത് വനിതകള്‍ക്കും നേതൃത്വ നിരയിലെത്താമെന്ന് തെളിയിച്ച വിജയികളായ മൂന്നു വനിതകളേയും അഭിനന്ദിക്കുന്നതായി ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യുട്ടിവ് ഡയറക്ടറും, ഹോസ്പിറ്റല്‍സ് & ക്ലിനിക്‌സ് ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.

aster

തങ്ങളുടെ തൊഴില്‍ മേഖലയില്‍ അതീവ പ്രാഗത്ഭ്യം തെളിയിച്ചതിനാലാണ് മൂവരും തഷീന്‍ പദ്ധതിയുടെ ആദ്യ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മേഖലയിലെ മറ്റു അറബ് വനിതകള്‍ക്ക് മികച്ച മാതൃകയാകാനും, നേതൃനിരയിലെത്താന്‍ അവരെ പ്രാപ്തരാക്കാനും ഈ വനിതകള്‍ക്കു കഴിയുമെന്നും അലീഷ മൂപ്പന്‍ ചൂണ്ടിക്കാട്ടി.

aster-1

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മിക്ക രാജ്യങ്ങളിലും ആരോഗ്യ രംഗത്ത് ആകെ തൊഴിലാളികളില്‍ 75 ശതമാനവും സ്തീകളാണ്. ഇതില്‍ ഭൂരിഭാഗവും നഴ്‌സിങ്ങ്, മിഡ് വൈഫറി എന്നിവയിലാണ് ജോലി ചെയ്യുന്നത്. വളരെ കുറച്ചു വനിതകള്‍ മാത്രമാണ് മാനേജ്‌മെന്റ് പദവികളിലെത്തുന്നത്. അതുകൊണ്ടു തന്നെ വനിതകളുടെ ഈ പ്രാതിനിധ്യ കുറവ് ആരോഗ്യമേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും, ഇതു മറികടക്കാന്‍ കൂടുതല്‍ സ്തീകള്‍ ഉയര്‍ന്ന പദവികളിലെത്തണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

2015 ഡിസംബറില്‍ആരംഭിച്ച തഷീന്‍പദ്ധതി, അറബ് വനിതകള്‍ക്ക് നേതൃത്വ പരിശീലനവും, ആരോഗ്യ രംഗത്ത് ഉന്നതപദവി വഹിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും, അവരെ കൂടുതല്‍ ശക്തരാക്കുന്നതിനും വേണ്ടിയാണ്. സ്ത്രീകള്‍ക്ക് ജന്മസിദ്ധമായി നേതൃത്വനിരയിലെത്താനുള്ള കഴിവുകളുണ്ട്.

നമ്മുടെയൊക്കെ കുടുംബങ്ങളില്‍ അതു നമുക്ക് കാണാന്‍ കഴിയും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറില്‍ സ്ത്രീകള്‍ക്ക് ആരോഗ്യമേഖലയില്‍ മികച്ച പരിശീലനം നല്‍കുകയും, അവരെ ഉന്നത പദവികളിലെത്താന്‍ പ്രാപ്തരാക്കുകയുമാണ് ചെയ്യുന്നതെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. തഷീന്‍ പദ്ധതിയിലൂടെ ഈ ലക്ഷ്യം തങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Aster DM Healthcare announced winners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X