ഷാര്‍ജയില്‍ എടിഎം കൊള്ളകള്‍ തുടര്‍ക്കഥ,തുപ്പി തട്ടിപ്പറിക്കലുകാര്‍ പിടിയില്‍!!!

Subscribe to Oneindia Malayalam

ഷാര്‍ജ: കൊള്ളയും തട്ടിപ്പറിയുമൊക്കെ ചെയ്യുമ്പോള്‍ കള്ളന്‍മാര്‍ പലപ്പോഴും അതില്‍ അല്‍പം ക്രിയാത്മകതയൊക്കെ കൊണ്ടുവരാറുണ്ട്. പല രീതിയിലുള്ള കവര്‍ച്ചകളുടെയും കൊള്ളകളുടെയും കഥകള്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. മുന്നില്‍ വന്നു നമസ്‌കാരം പറഞ്ഞു സ്വര്‍ണ്ണവും പണവും തട്ടുന്ന കള്ളന്‍മാര്‍ കഴിഞ്ഞയാഴ്ചയാണ് ബംഗലൂരുവില്‍ അറസ്റ്റിലായത്. അത്തരത്തിലൊന്നാണ് ഷാര്‍ജയില്‍ സംഭവിച്ചിരിക്കുന്നത്.

ബാങ്കില്‍ നിന്ന് പണമിടപാട് കഴിഞ്ഞ് ഇറങ്ങുന്നവരെയും പണവുമായി പോകുന്ന മറ്റുള്ളവരെയും ലക്ഷ്യം വെച്ച് തട്ടിപ്പ് നടത്തുന്ന ആഫ്രിക്കന്‍ വംശജരെയാണ് ഷാര്‍ജ പോലീസ് പിടികൂടിയത്. ഇരകളുടെ ദേഹത്ത് തുപ്പുന്നതാണ് ഇവരുടെ തട്ടിപ്പറിയുടെ ആദ്യഘട്ടം. പിന്നീട് അബദ്ധത്തില്‍ തുപ്പിയതാണെന്നു പറഞ്ഞ് ക്ഷമാപണം നടത്തും. പിറകേ ഒരു ടിഷ്യൂ പേപ്പറും കൊണ്ടുവരും. ഈ സമയത്ത് മറ്റേയാള്‍ പണം തട്ടിപ്പറിച്ച് കടന്നുകളയും. ഒട്ടേറെ പേര്‍ ഇവരുടെ കെണിയില്‍ പെട്ടതായും പോലീസ് അറിയിച്ചു.

 robbery-695-04-1488608023-02-1496389105.jpg -Properties

ഷാര്‍ജയില്‍ ഇത്തരം എടിഎം,ബാങ്ക് കൊള്ളകള്‍ തുടര്‍ക്കഥകളാകുകയാണ്. ആസൂത്രണവും വേഗതയുമാണ് ഇത്തരം കൊള്ള നടത്തുന്നവരുടെ പ്രത്യേകത. അതുകൊണ്ടു തന്നെ പണവുമായി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. ഏഷ്യന്‍ വംശജനും അറബ് വംശജനും ചേര്‍ന്നൂു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടി കൂടിയത്

English summary
2 Africans arrested in Sharjah who engaged in robbing by producing saliva
Please Wait while comments are loading...