ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോയുടെ മൂന്നാമത്തെ ശാഖ ദുബായിലെ ജെബല്‍ അലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: മിഡില്‍ ഈസ്റ്റിലെ കാര്‍ഗോ മേഖലയിലെ പ്രമുഖ സ്ഥാപനമായ എം ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോയുടെ മൂന്നാമത്തെ ശാഖ ദുബായിലെ ജെബല്‍ അലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ഉല്‍ഘാടനം ചെയ്തു. ജെബല്‍ അലി ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ക്വിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റിനകത്താണ് ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോ പ്രവര്‍ത്തനം ആരംഭിച്ചത്.

മിഡ്ഡില്‍ ഈസ്റ്റില്‍ 18 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള എം ഗ്രൂപ്പ് 2018ല്‍ പുതിയതായി 10 ശാഖകള്‍ ആണ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് അതില്‍ ആദ്യത്തെതാണ് ഇതെന്ന് എം ഗ്രൂപ്പ് ചെയര്‍മാന്‍ മുനീര്‍ കാവുങ്ങല്‍ പറമ്പില്‍, പാര്‍ട്ണര്‍ നൗജാസ് പികെ, ഷംനാദ് അയക്കോടന്‍ എന്നിവര്‍ അറിയിച്ചു. സോനാപൂരിലും അല്‍ ഖൂസിലുമായി ബെസ്‌ററ് എക്‌സ്പ്രസ്സ് കാര്‍ഗോയുടെ ആദ്യ രണ്ടു ബ്രാഞ്ചുകള്‍ കഴിഞ്ഞ മാസം ഒരേ ദിവസം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

nri

ജിസിസിയില്‍ 250ലധികവും ഇന്ത്യയില്‍ ആയിരത്തിലധികവും ജീവനക്കാര്‍ ജോലി ചെയ്യുന്ന എം ഗ്രൂപ്പിന് നിലവില്‍ 23-ലധികം ബ്രാഞ്ചുകള്‍ ഉണ്ട്. ദുബായിലെ അവീര്‍, ഡിഐപി എന്നെ മേഖലകളില്‍ അടുത്ത 2 ബ്രാഞ്ചുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം ഗ്രൂപ്പ് ചെയര്മാന്‍ മുനീര്‍ കാവുങ്ങല്‍ അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
best express cargo's new branch in Dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്