അണിഞ്ഞൊരുങ്ങി ഭാവന; മലയാള സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് നടി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ലോകോത്തര വസ്ത്രനിർമ്മാണ മേഖലയിൽ തനതു മുദ്ര പതിപ്പിച്ച തൃശ്ശൂർ കാട്ടൂർ സ്വദേശിനിയും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാഷൻ ഡിസൈനറുമായ രഹന ബഷീറിന്റെ ദുബായ് അൽ വാസലിലെ പുതിയ ഡിസൈനർ സ്റ്റോർ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഭാവന നിർവ്വഹിച്ചു.

മുഗൾ, നൈസാം കാലഘട്ടങ്ങളില പാരന്പര്യ വസ്ത്ര രീതികൾ ആധുനിക വസ്ത്രരീതിയുമായി സമന്വയിപ്പിച്ച ഫാഷൻ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് പുതിയ ഔട്ട് ലെറ്റിൽ ഒരുക്കിയിരിക്കുന്നത്. രഹന ബഷീറിന്റെ കളക്ഷൻസിലെ ഏറ്റവും പുതിയ വസ്ത്രം ധരിച്ചെത്തിയ ഭാവനയുടെ സാന്നിദ്ധ്യം പരിപാടി തികച്ചും വേറിട്ടാതാക്കിമാറ്റി. ഗൾഫുനാടുകളിലെ പ്രഥമ ഡിസൈനർ സ്റ്റോർ സംരംഭം മറ്റു നഗൾഫുനാടുകളിലേക്കും ഉടൻ തന്നെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും രഹന ബഷീർ വ്യക്തമാക്കി.

bhavana

'ആദം ജോൺ’ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ താൻ പ്രൊജെക്ടുകൾ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല എന്നും, നല്ല പ്രൊജെക്ടുകൾ ഉണ്ടെങ്കിൽ മാത്രമേ മലയാളത്തിൽ അഭിനയിക്കൂ എന്നും ഭാവന വ്യക്തമാക്കി.

ഇനി ഒരുത്തനും അങ്ങനെ ചെയ്യാന്‍ തോന്നരുത്... നടിയുടെ കേസില്‍ വീണ്ടും ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

തന്റെ കരിയരിൽ പ്ലാനിൽ മലയാളത്തിൽ പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല എന്നിരിക്കെ അത് എന്തുകൊണ്ടന്നാണെന്നു വിശദമാക്കാൻ ഭാവന തയ്യാറായില്ല. പക്ഷെ താൻ സന്തുഷ്‌ടയാണെന്നും ഇതുവരെ ചെയ്ത പ്രൊജെക്ടുകളിലെല്ലാം സംതൃപ്തയാണെന്നും ഭാവന കൂട്ടിച്ചേർത്തു.

ദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൽ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തും

English summary
Bhavana; Nothing to say about Mollywood movie
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്