കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനായിലും സഖ്യസേന വ്യോമാക്രമണം ആരംഭിച്ചു

  • By Mithra Nair
Google Oneindia Malayalam News

സനാ: യെമന്‍ തലസ്ഥാനമായ സനായിലും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ആരംഭിച്ചു. സനായിലെയും പരിസരപ്രദേശങ്ങളിലെയും ഹൂതി വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം.

പ്രതിരോധ മന്ത്രാലയത്തിനും അല്‍ ഹഫ സൈനികക്യാംപിനും നേരെ വ്യോമാക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയായി തുറമുഖ നഗരമായ ഏദനില്‍ സഖ്യസേനയുടെ വ്യോമാക്രമണം തുടരുകയാണ്.

saudi.jpg

ഹൂതികള്‍ ആയുധം ശേഖരിച്ചിരുന്ന ഏദനിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം വ്യോമാക്രമണത്തില്‍ തകര്‍ത്തുവെന്ന് സൗദി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണ ജനങ്ങളെ മറയാക്കി സ്‌കൂളുകളും സ്‌റ്റേഡിയങ്ങളും ജനവാസ പ്രദേശങ്ങളും വിമതര്‍ പ്രവര്‍ത്തന കേന്ദ്രങ്ങളാക്കുകയാണെന്നും ഇത് വ്യോമാക്രമണത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നുവെന്ന് സൗദി വ്യോമസേന ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസ്സെരി പറഞ്ഞു.

English summary
The Saudi-led coalition said that it is targeting suspected weapons storage sites used by the Houthis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X