ഫിലിപ്പിനോ യുവതിയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് തടവ്, നാടുകടത്തല്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: തന്റെ സഹപ്രവര്‍ത്തകയായ ഫിലിപ്പിനോ യുവതി കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ ഇന്ത്യക്കാരനെ മൂന്ന് മാസം തടവിനും അതിനുശേഷം ദുബയില്‍ നിന്ന് നാട്ടിലേക്ക് കയറ്റി അയക്കാനും ശിക്ഷിച്ചു. ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി.

വിസ്മയക്കാഴ്ചകളിലേക്ക് കിളിവാതില്‍ തുറന്നിട്ട് ദുബയ് ഫ്രെയിം; പുതുവര്‍ഷത്തില്‍ സന്ദര്‍ശകരെ അനുവദിക്കും

അല്‍ റഫയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരുടെ ഹോസ്റ്റലിലായിരുന്നു സംഭവം. അര്‍ധരാത്രി ജോലി ഷിഫ്റ്റ് കഴിഞ്ഞെത്തിയ 21കാരിയായ ഫിലിപ്പിനോ റിസപ്ഷനിസ്റ്റ് ബാത്ത്‌റൂമില്‍ നിന്ന് കുളിക്കുന്നതാണ് ഇന്ത്യന്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയത്. ബാത്ത്‌റൂമിന്റെ ജനലില്‍ കയറി എയര്‍ഹോള്‍ വഴി കുളിസീന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു യുവാവ്. വസ്ത്രങ്ങള്‍ അഴിച്ച് വെച്ച് ഷവറിന് ചുവട്ടില്‍ നില്‍ക്കുകയായിരുന്ന യുവതി തന്റെ മുന്നിലുള്ള കണ്ണാടിയിലൂടെയാണ് ഇക്കാര്യം ശ്രദ്ധിച്ചത്. പിറകിലുള്ള ജനല്‍ ഗ്ലാസ്സിനപ്പുറത്ത് ആള്‍പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ എയര്‍ഹോളിലൂടെ കുളിമുറിയിലെ ദൃശ്യങ്ങള്‍ കാണാനാവും വിധം മൊബൈല്‍ നീട്ടിപ്പിടിച്ചതാണ് കണ്ടത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹോസ്റ്റലിലെ തന്റെ മുറിയിലേക്കോടി വാതിലടയ്ക്കുകയായിരുന്നു. ബഹളം കേട്ട് മറ്റ് താമസക്കാര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

mobile

യുവതി അറിയിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്ത്രീയുടെ സ്വകാര്യതയും മാന്യതയും തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പേരിലായിരുന്നു ഇയാള്‍ക്കെതിരേ അല്‍ റഫാ പോലിസ് കേസെടുത്തത്. എന്നാല്‍ പോലിസെത്തുന്നതിന് മുമ്പായി ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ കുറ്റം നിഷേധിച്ച യുവാവ് പിന്നീട് കുളിസീന്‍ കാമറയില്‍ പകര്‍ത്തിയകാര്യം സമ്മതിക്കുകയായിരുന്നു. ഇതിനു മുമ്പ് മൂന്ന് തവണ ഈ രീതിയില്‍ കുളിരംഗങ്ങള്‍ പകര്‍ത്തിയതായും ഇയാള്‍ പോലിസിനോട് പറഞ്ഞു. അതേസമയം, താന്‍ കുറ്റംചെയ്തിട്ടില്ലെന്ന നിലപാടാണ് ഇയാള്‍ കോടതിയില്‍ സ്വീകരിച്ചത്. കോടതി വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഇയാള്‍ക്ക് അധികാരമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
clerk jailed for filming neighbour in shower

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്