യുഎഇയില്‍ വീണ്ടും മഴ; മഴ പെയ്യിച്ചത് കൃത്രിമമായി ക്ലൗഡ് സീഡീംഗ് വഴി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ്, അബുദബി, ഷാര്‍ജ തുടങ്ങിയ യു.എ.ഇയുടെ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ കാരണമായത് അധികൃതര്‍ തുടര്‍ച്ചയായി നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാന കേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി കൃത്രിമമഴ പെയ്യും. മേഘങ്ങള്‍ക്കകത്തേക്ക് വിമാനവുമായി പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്. കൗഡ് സീഡിംഗ് സങ്കേതികവിദ്യയുടെ മഴ ലഭ്യമാക്കുന്ന ലോകത്തെ ആദ്യരാജ്യങ്ങളിലൊന്നാണ് യു.എ.ഇയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിസേര്‍ച്ച് ഡയരക്ടര്‍ ഉമര്‍ അല്‍ യസീദി പറഞ്ഞു.

മൂന്നാം തവണയും വിവാഹം കഴിച്ചോ?; വെളിപ്പെടുത്തുലുമായി ഇമ്രാന്‍ ഖാന്‍

യുഎഇയുടെ മേഘാവൃതമായ പര്‍വത പ്രദേശങ്ങള്‍ക്കു മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയത്. ഇത്തരം മേഘങ്ങളുടെ സാന്നിധ്യത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ക്ലൗഡ് സീഡിംഗ് വഴിയുള്ള മഴ കാരണം അന്തരീക്ഷോഷ്മാവ് നല്ലനിലയില്‍ കുറഞ്ഞതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

abudabi

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്നു പറയുന്നത്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. ക്ലൗഡ് സീഡിംഗ് താഴെ നിന്നോ, വിമാനത്തില്‍ കൊച്ചു റോക്കറ്റ് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നിവയാണ് ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. ഇത്തരത്തില്‍ പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച വസ്തുക്കള്‍ മേഘത്തിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളത്തില്‍ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
cloud seeding brings rain to uae

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്