ആരോപണം കള്ളം; മുന്‍ ഈജിപ്ത് പ്രധാനമന്ത്രിയെ തടഞ്ഞുവച്ചിട്ടില്ലെന്ന് യുഎഇ

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ അധികൃതര്‍ തന്നെ തടഞ്ഞുവച്ചിരിക്കുന്നതായുള്ള മുന്‍ ഈജിപ്ത് പ്രധാനമന്ത്രി അഹ്മദ് ശഫീഖിന്റെ ആരോപണം ശരിയല്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. യു.എ.യില്‍ നിന്ന് പുറത്തുപോവാന്‍ ശഫീഖിന് യാതൊരു തടസ്സവുമില്ലെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

പരിഷ്‌ക്കാരങ്ങള്‍ പോരാ... കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് സൗദി വനിതകള്‍

അതോടൊപ്പം 2012ല്‍ നടന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിയോട് തോറ്റ് ഈജിപ്തില്‍ നിന്ന് പലായനം ചെയ്‌തെത്തിയ ശഫീഖിന് യു.എ.ഇ അഭയം നല്‍കുകയും എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തിട്ടും അദ്ദേഹം നന്ദികേടാണ് കാണിച്ചതെന്നും ഗര്‍ഗാഷ് കുറ്റപ്പെടുത്തി. ശഫീഖിന്റെ പല നിലപാടുകളോടും ശക്തമായ വിയോജിപ്പ് നിലനില്‍ക്കെ തന്നെയാണ് യു.എ.ഇ അദ്ദേഹത്തിന് അഭയം നല്‍കിയത്. എന്നാല്‍ അദ്ദേഹം നന്ദികേട് കാട്ടുകയാണുണ്ടായത്- വിദേശകാര്യമന്ത്രി പറഞ്ഞു.

uae

അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക വീഡിയോ സന്ദേശത്തില്‍ യു.എ.ഇ അധികൃതര്‍ രാജ്യം വിടാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ശഫീഖ് ആരോപിച്ചിരുന്നു. ഈ വീഡിയോ അല്‍ജസീറ ടി.വി സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗര്‍ഗാഷിന്റെ ട്വീറ്റുകള്‍ വന്നത്.

യുഎഇ വിടുന്നതില്‍ നിന്ന് തനിക്ക് വിലക്കുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല- വീഡിയോ സന്ദേശത്തില്‍ ശഫീഖ് പറഞ്ഞിരുന്നു. 2018ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരേ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നാല്‍ അതിനായി ഈജിപ്തിലേക്ക് പോവാന്‍ യു.എ.ഇ അധികൃതര്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈജിപ്തിലേക്ക് തിരിക്കുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഈജിപ്ത് പൗരന്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്താനും താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2012 മുതല്‍ തനിക്ക് അഭയം നല്‍കിയ യു.എ.ഇ അധികൃതരെ പ്രശംസിക്കുന്ന വീഡിയോയില്‍ തനിക്കെതിരായ യാത്രാവിലക്കിനെ വിമര്‍ശിച്ചിരിക്കുകയാണ് ശഫീഖ്. 'എനിക്ക് അഭയം നല്‍കിയ യു.എ.ഇക്ക് പലവട്ടം ഞാന്‍ നന്ദി പറഞ്ഞതാണ്. എന്നാല്‍ ഇന്നാല്‍ രാജ്യത്തെ സേവിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എന്റെ ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ട് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള യു.എ.ഇയുടെ ശ്രമങ്ങള്‍ ഞാന്‍ നിരാകരിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി. അതിനു ശേഷം അഴിമതിക്ക് കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. യാത്രാനിരോധനത്തിനു പിന്നില്‍ ഈജിപ്ത് പ്രസിഡന്റ് സീസിയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സീസി തന്നെ അധികാരത്തില്‍ തുടരുകയെന്നതാണ് യു.എ.ഇയുടെയും താല്‍പര്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Confusion surrounds ahmed fate of shafiq in uae

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്