Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍ വിമാനത്താവളത്തിലെ പീഡനം ഗള്‍ഫില്‍ പ്രതിഷേധം ശക്തമാകുന്നു

ദുബായ്: കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ ഗള്‍ഫ് പ്രവാസി കാസര്‍ഗോഡ് സ്വദേശിയായ ഹക്കീം റൂബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തി. ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ യുവാവിനെ കള്ളക്കേസില്‍ കുടുക്കി ഗള്‍ഫിലേക്കുള്ള തിരിച്ചു വരവ് മുടക്കാനാണ് അധിക്രതര്‍ തയ്യാറെടുക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഇത്തരത്തില്‍ ഇയാളെ കള്ളക്കേസില്‍ കുടുക്കിയാല്‍ ഭാവിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കെതിരെ ആരും ശബ്ദിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും, പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെതിരെ നടപടി കൈകൊണ്ടില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

calicut-airport

സംഭവത്തില്‍ ഭരണകര്‍ത്താക്കളുടെ മൗനം സംശയത്തിന് ഇടയാക്കുന്നുവെന്നും സംഭവത്തില്‍ ഇടപെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗള്‍ഫിലെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രവാസി സംഘടനകള്‍ അറിയിച്ചു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ പേരില്‍ നിരവധി പോസ്റ്റുകള്‍ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെറ ഫോട്ടോ വെച്ചുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമാക്കാനും ഇയാളെ സൂക്ഷിക്കുക എന്ന ആഹ്യാനവുമായി, പ്രവാസികള്‍ എന്നും ഒറ്റക്കെട്ടാണ് എന്ന മുദ്രാവാക്യവുമായാണ് പോസ്റ്റുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+