ലോകം സഞ്ചരിച്ചില്ല; പക്ഷെ ഫോട്ടോ ആല്‍ബത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോയ്ക്ക് ഇടം!!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കഴിഞ്ഞ ദിവസം ഗ്ലോബല്‍ വില്ലേജില്‍ അരങ്ങേറിയ വിത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടാണ് പ്രണയ ജോഡികളായവരുടെ ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. പ്രണയ നായകന്റെ കൂടെ ലോകം കറങ്ങി ഫോട്ടോ ആല്‍ബത്തിലേക്ക് കുറച്ചു ഫോട്ടോ സംഘടിപ്പിക്കണം എന്ന മോഹം ഫിലിപ്പിനോ സ്വദേശിനിയായ മിലിസെന്റ് മെറീനോ തന്റെ കാമുകനോട് വെളിപ്പെടുത്തിയപ്പോള്‍ പ്രതിശ്രുതവരന്‍ കൂടിയായ ജെയ്മി പിന്നെ ഒന്നും ചിന്തിച്ചില്ല.

തന്റെ വരുമാനത്തില്‍ നിന്നും ഇതിനായി എത്ര തുക ചിലവാക്കേണ്ടി വരുമെന്നുള്ള ചിന്ത മറന്ന് അദ്ദേഹം നേരെ പോയത് ദുബായ് ഗ്ലോബല്‍ വില്ലേജിലേക്കായിരുന്നു. ലോക രാജ്യങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തില്‍ മിക്ക രാജ്യങ്ങളിലെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളുടെ മാത്രകയില്‍ തീര്‍ത്ത പവലിയനു മുന്നില്‍ ഒരോ ഫോട്ടോ ഷൂട്ട് നടത്തണം.

image001

ആവശ്യം അറിഞ്ഞപ്പോള്‍ ഗ്ലോബല്‍വില്ലേജ് അധിക്രതര്‍ക്കും കൗതുകം തോന്നി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഫോട്ടോ എടുക്കാനായി അധിക്രതര്‍ തന്നെ ഇവര്‍ക്കായി ഗ്ലോബല്‍വില്ലേജ് ഏതാനു മണിക്കൂറുകള്‍ വിട്ടുകൊടുത്തു. മികച്ച ഒരു ഫോട്ടോ ഗ്രാഫറുമായി ആളൊഴിഞ്ഞ പകല്‍ സമയത്ത് ഗ്ലോബല്‍വില്ലേജിലെത്തിയ മിലിസെന്റ് ജെയ്മി പ്രണയ ജോഡികള്‍ക്ക് ലഭിച്ചത് നല്ല ഒന്നാന്തരം പ്രണയ ചിത്രങ്ങള്‍. അതും ലോക പ്രശസ്ഥമായ സ്ഥലങ്ങളില്‍ നേരിട്ടെത്തി പകര്‍ത്തിയ ചിത്രങ്ങള്‍..

English summary
Couple shoots wedding pics at Dubai Global Village
Please Wait while comments are loading...