ഹത്ത അതിര്‍ത്തി വഴി പ്രതിദിനം കടന്ന് പോകുന്നത് 5000 യാത്രക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഹത്ത അതിര്‍ത്തി വഴി കടന്ന് പോകുന്നത് പ്രതിദിനം 5000 യാത്രക്കാരാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വിഭാഗം അറിയിച്ചു. രാജ്യത്തില്‍ നിന്ന് അതിര്‍ത്തി കടക്കുന്നവരും യു എ ഇ-യിലേക്ക് പ്രവേശിക്കുന്നവരുമായ സഞ്ചാരികളുടെ കണക്കാണ് വകുപ്പ് വെളിപ്പെടുത്തിയത്. 2017-ല്‍ ഇത് വഴി കടന്ന് പോയത് 2476662 യാത്രക്കാരാണ്. മികച്ച സേവന സൗകര്യങ്ങളാണ് ഒമാന്‍ അതിര്‍ത്തിയില്‍ യാത്രകാര്‍ക്ക് ഒരിക്കിട്ടുള്ളത്.

നിയമപരമായ രേഖകളുള്ള ഒരാള്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വെറും 20 സെക്കന്റ് മാത്രമാണ് എടുക്കുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയ അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെത്തെ യാത്ര നടപടികള്‍ ഏറ്റവും വേഗത്തിലാക്കുന്നത്. മികച്ച രീതിയില്‍ ഉപയോക്തൃ സേവനങ്ങള്‍ നല്‍കിയതിന് കഴിഞ്ഞ ദിവസം ദുബായ് കീരിടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇവിടെയുള്ള വകുപ്പിന്റെ കേന്ദ്രത്തിന് 5- സ്റ്റാര്‍ റൈറ്റിംഗ് പദവി നല്‍കിയിരുന്നു.

nri

പഞ്ചനക്ഷത്ര പദവിയുള്ള പാസ്സ്‌പോര്‍ട്ട് കൗണ്ടറുകളാണ് ഹത്ത അതിര്‍ത്തിയില്‍ അതിഥികളെ കാത്തിരിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.രാജ്യം വിട്ടുപോകുന്നവര്‍ക്ക് വേണ്ടി നാല് വഴികളും യു.എ.ഇയിലേക്ക് വരുന്നവര്‍ക്ക് അഞ്ച് വഴികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വഴിയിലും ഒരേ സമയം രണ്ട് വാഹനങ്ങള്‍ പരിശോധിക്കാം. ഇത് ഗതഗത തടസം ഒഴിവാക്കാന്‍ സഹായിക്കും. ട്രക്കുകള്‍ക്കും കാറുകള്‍ക്കും പ്രത്യേക പാതയാണ് നല്‍കിയിരിക്കുന്നതെന്ന് ജിഡിആര്‍എഫ്എ ദുബായ് വെളിപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Daily 5000s of peoples cross the Hatha border

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്