കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിളപ്പാട്ടിന്റെ വിസ്മയരാവ് സമ്മാനിച്ച് ദര്‍ശനോത്സവം ദുബായില്‍ അരങ്ങേറി

Google Oneindia Malayalam News

ദുബായ്: കലാകാരന്മാരോടുള്ള ആദരവും കലയുടെ ആഘോഷവുമൊരുക്കി ദര്‍ശനാ ടിവിയുടെ നാലാം വാര്‍ഷികാഘോഷമായ ദര്‍ശനോത്സവം 2016 ദുബായില്‍ അരങ്ങേറി. ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്റില്‍ തിങ്ങി നിറഞ്ഞ അസ്വാദകരെ സാക്ഷിയാക്കിയാണ് മാപ്പിളപ്പാട്ടിന്റെ പഴയ തലമുറയും പുതു തലമുറയും ഒന്നിച്ച് വിസ്മയരാവ് സമ്മാനിച്ചത്. വൈകീട്ട് ആറോടെ തന്നെ ദര്‍ശനോത്സവവേദിയിലേക്ക് പ്രവാസ ലോകത്തെ ആസ്വാദകരുടെ പ്രവാഹം ദൃശ്യമായിരുന്നു.

og1a1990

വടകര കൃഷ്ണദാസ്, എം കുഞ്ഞിമൂസ, കോഴിക്കോട് അബൂബക്കര്‍, എരഞ്ഞോളി മൂസ, വിഎം കുട്ടി, ബാപ്പു വെളളിപറമ്പ്, ഒഎം കരുവാരക്കുണ്ട്, റംലാ ബിഗം, വിളയില്‍ ഫസീല എന്നിവര്‍ ദര്‍ശനോത്സവ വേദിയില്‍ ആദരമേറ്റുവാങ്ങി. ആരാധകര്‍ ഹൃദയത്തില്‍ സൂക്ഷിച്ച പ്രിയ ഗാനങ്ങള്‍ വിളയില്‍ ഫസീലയും എരഞ്ഞോളി മൂസയും, റംല ബീഗവും വടകര കൃഷ്ണദാസുമെല്ലാം വീണ്ടും പാടിയപ്പോള്‍ സദസ്സ് വികാരവായ്‌പോടെയാണ് അതിനെ സ്വീകരിച്ചത്. അവശതക്കിടയിലും പാട്ടുപാടാമെന്ന് വടകര കൃഷ്ണദാസ് പറഞ്ഞപ്പോള്‍ സദ്ദസ്സ് ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

og1a2497

ബദിരീങ്ങളെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ നാലുവരികള്‍ പാടിയാണ് കൃഷണദാസ് വേദി വിട്ടത്. മറക്കാനാവാത്ത ആദരവാണ് ദര്‍ശനോത്സവം സമ്മാനിച്ചതെന്നും ഇത് വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നതെന്നും വേദിയില്‍ ആദരിക്കപ്പെട്ട ഒന്‍പത് അതുല്ല്യ പ്രതിഭകളും അഭിപ്രായപ്പെട്ടു. കോഴിക്കോട് അബുബക്കര്‍ ചിട്ടപ്പെടുത്തി ബാപ്പുവെളളിപറമ്പ് രചന നിര്‍വ്വഹിച്ച് യേശുദാസും മകന്‍ വിജയ് യേശുദാസും ആലപിച്ച ഉമ്മയെ ചോദിച്ച് എന്ന് തുടങ്ങുന്ന ഗാനം ഗാനശില്‍പികളുടെ സാന്നിധ്യത്തില്‍ വിജയ് യേശുദാസ് വീണ്ടുമാലപിച്ചപ്പോള്‍ തലമുറകളെ തൊട്ടുണര്‍ത്തിയ ഓര്‍മ്മകള്‍ സദസ്സിനെ പുണര്‍ന്നു.

og1a2536

മാപ്പിളപ്പാട്ടെന്ന ജനപ്രിയ സംഗീത ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കെഎസ് ചിത്രയും ദര്‍ശനോത്സവ വേദിയില്‍ ആദരമേറ്റുവാങ്ങി. യത്തീമിന്നത്താനേ, ഉമ്മാന്റെ കാലടിപ്പാടുകള്‍ എന്നീ ഗാനങ്ങള്‍ക്കൊപ്പം നിരവധി മാപ്പിളഗാനങ്ങള്‍ ചേര്‍ന്നുളള മെഡ്‌ലിയും ആലപിച്ച ചിത്രയും സദ്ദസ്സിന്റെ ഹര്‍ഷാരവങ്ങളില്‍ നിറച്ചാണ് ദര്‍ശനോത്സവവേദിയെ സമ്പന്നമാക്കിയത്. കെഎസ് ചിത്രക്കൊപ്പം വിജയ് യേശുദാസ്, കെജി മാര്‍ക്കോസ്, ഗോപി സുന്ദര്‍, അഫ്‌സല്‍, സിന്ധു പ്രേംകുമാര്‍ എന്നിവര്‍ക്കും സ്‌നേഹോപഹാരങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിച്ചു.

og1a2869

കാത്തിരിപ്പിനൊടുവില്‍ ചരിത്രത്തിലാദ്യമായി മലയാള ചലച്ചിത്ര രംഗത്തെ അന്‍പതോളം സംഗീത പ്രതിഭകളെ ഒന്നിച്ചണിനിരത്തി അവതരിപ്പിച്ച ദര്‍ശനോത്സവം ടൈറ്റില്‍ സോംഗ് വേദിയിലെത്തിയപ്പോള്‍ അല്‍ നാസര്‍ ലെഷര്‍ ലാന്റിലെ ആസ്വാദകര്‍ക്കത് 12 മിനുറ്റ് നീണ്ട വിസ്മയ വിരുന്നായി മാറി. മാപ്പിളപ്പാട്ടിന്റെ വിവിധ ശീലുകളെയും മാപ്പിളകലകളുടെ വളര്‍ച്ചയെയും ദൃശ്യചാരുതയില്‍ വേദിയിലെത്തിയപ്പോള്‍ അന്‍പത് പ്രമുഖ ഗായകരുടെ ശബ്ദസാന്നിധ്യം കൊണ്ടും ദര്‍ശനോത്സവം ടൈറ്റില്‍ സോംഗ് കൈയ്യടി നേടി. ഗായകന്‍ അഫ്‌സലാണ് സംഗീതം നിര്‍വ്വഹിച്ച ടൈറ്റില്‍ സോംഗ് ഗോപി സുന്ദര്‍, ബിജിബാല്‍, ദീപക് ദേവ് എന്നീ പ്രമുഖ സംഗീത സംവിധായകരുടെ സ്‌പെഷ്യല്‍ അപ്പിയറന്‍സുകൊണ്ടും ശ്രദ്ധേയമായി.

og1a3331

ഗോപീ സുന്ദറും സംഘവും മാപ്പിള ഈണങ്ങളില്‍ തീര്‍ത്ത ഗാനങ്ങള്‍ കോര്‍ത്തുവെച്ച മെഡ് ലിയുമായെത്തിയതോടെ ദര്‍ശനോത്സവ വേദി നിറഞ്ഞ കൈയ്യടികളോടെയാണ് ഓരോ ഗാനങ്ങളെയും സ്വീകരിച്ച്ത്. പ്രമുഖ അവതാരകരായ സനല്‍പോറ്റിയും മിനി നയാസുമാണ് ദര്‍ശനോത്സവത്തിന്റെ അവതാരകരായി വേദിയിലെത്തിയത്. മണ്‍മറഞ്ഞ പ്രതിഭകളുടെ ഓര്‍മ്മകളിലൂടെയുളള സഞ്ചാരവും ഷോയുടെ പ്രത്യേകതയായി.

ചിരിയുടെ അലകള്‍ തീര്‍ത്ത് പാഷാണം ഷാജിയും മനോജ് ഗിന്നസും ഒരുക്കിയ കോമഡി സ്‌കിറ്റും കൈയ്യടി നേടി. വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ദര്‍ശനാ ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഷോയുടെ സ്‌പോണ്‍സറിംഗ് പാര്‍ട്ണര്‍മാരും സന്നിഹിതരായിരുന്നു. 4 മണിക്കൂറിലധികം നീണ്ട ദര്‍ശനോത്സവം 2016 വൈകാതെ ദര്‍ശനാ ടിവിയില്‍ സംപ്രേഷണം ചെയ്യും.

English summary
Darshana TV is organized a Mega event in Dubai titles as 'Darshanotsavam 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X