സാന്ത്വനം കലോത്സവത്തില്‍ ഡെല്‍റ്റ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ ജേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ലെ സാമൂഹിക സംഘടനയായ സാന്ത്വനം സംഘടിപ്പിച്ച സാന്ത്വനം കലോത്സവം 2016 സീസണ്‍ 2 സമാപിച്ചു. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കി ഡെല്‍റ്റ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ ജേതാക്കളായി.

സബ്ജൂനിയര്‍ കലാ പ്രതിഭയായി സൂര്യ മഹാദേവനും കലാതിലകമായി അനുപമയും തെരഞ്ഞെടുത്തു. രണ്ടു ദിവസമായി അരങ്ങേറിയ കലോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി. യുഎഇ ലെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഏതാണ്ട് 500 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

dubai-map

മൊത്തം 28 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ നജീബ് മേള ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് എബുവര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

English summary
Delta English School Sharjah wins championship at Santhwanam Kalothsavan
Please Wait while comments are loading...