ഷാര്‍ജ സൈഫ് സോണില്‍ പുതിയ കാന്‍, ഡയറി, നിര്‍മാണ യുണിറ്റ് തുടങ്ങുന്നു
ഷാര്‍ജ: ഷാര്‍ജ സൈഫ് സോണ്‍ (ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍) ആസ്ഥാനാമാക്കി പ്രവര്ത്തിക്കുന്ന മുന്‍ നിര ഭക്ഷ്യ നിര്‍മാണ കമ്പനിയായ ഡെല്‍റ്റ ഫുഡ് ഇന്ഡസ്റ്റ്ട്രീസ് ഇന്ത്യയിലെ ആനന്ദ് ടിന്‍ ഫാക്ടറിയുമായി ചേര്‍ന്ന് അറുപത് ദശ ലക്ഷം ദിര്‍ഹം (105 കോടി രൂപ) ചെലവില്‍ കാന്‍ നിര്‍മാണ യുണിറ്റ് തുടങ്ങുന്നു. സൈഫ് സോണിലെ 5000 സ്‌കയര്‍ മീറ്റര്‍ സ്ഥലത്തായിരിക്കും പുതിയ യുണിറ്റെന്ന് ഡെല്‍റ്റ ചെയര്‍മാന്‍ ഷിറാസ് ഒസ്മാന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 40 ദശ ലക്ഷം ദിര്‍ഹം (70 കോടി രൂപ) ചെലവിട്ട് ഡയറി യുനിറ്റും തുടങ്ങിയിരുന്നു ഡെല്‍റ്റ. പുതിയ നിക്ഷേപങ്ങള്‍ ഡെല്‍റ്റ ഗ്രൂപിനെ ഏറെ മുന്നിലെത്തിക്കുമെന്ന് സൈഫ് സോണ്‍ ഡയരക്ടര്‍ സൌദ് അല്‍ മസ്രുഇ പറഞ്ഞു. ഇരുകമ്പനികളും യോജിച്ചു കാന്‍ കമ്പനി സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി ആനന്ദ് ടിന്‍ ഫാക്ടറി സി.ഇ. ഒ ശരത് ആനന്ദ് പറഞ്ഞു.

കാന്‍ നിര്‍മാണ യുണിറ്റിനു ഒരു മാസം 30 ദശലക്ഷം കാനുകള്‍ വിതരണം ചെയ്യാന്‍ കഴിയും. കാന്‍ നിര്‍മാണം കൂടി ത്വരിതപെടുന്നതോടെ ഭക്ഷ്യ കാന്‍ പാക്കേജ് രംഗത്ത് മേഘലയില്‍ ഒന്നാമത്തെ കമ്പനിയാകും ഡെല്‍റ്റ ഫുഡ് കമ്പനി എന്ന് ഷിറാസ് ഒസ്മാന്‍ പറഞ്ഞു. വിവിധ തരം ഭക്ഷ്യപാല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഡെല്‍റ്റ ഫുഡ് കമ്പനി ഇപ്പോള്‍ 20 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്. കമ്പനിയിലും വിതരണ ശൃംഗലയിലുമായി 500 ഓളം മലയാളികള്‍ പ്രവര്‍ത്തിക്കുന്നു.
ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിമാസം രണ്ടര ലക്ഷം ഭക്ഷ്യ പാല്‍ക്രീം കാര്‍ടനുകള്‍ നിര്മിക്കാനുള്ള സംവിധാനമാണ് ഡെല്‍റ്റ ഫുഡ് കമ്പനി കഴിഞ്ഞ മാസം ഒരുക്കിയത്. നാല് വര്ഷമായി ഞങ്ങള്‍ സൈഫ് സോണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. യുഎയിലെ രണ്ടാമത് ഏറ്റവും വലിയ ഭക്ഷ്യ നിര്‍മാണ കമ്പനിയാണ് ഡെല്‍റ്റ. ടുമാടോ കെച്ചപ്പ്, ഹോട്ട് സോസ്,പാല്‍പൊടി, കസ്ടാട് പൊടി, ഓട്‌സ് തുടങ്ങിയവാണ് കമ്പനി പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്.












Click it and Unblock the Notifications