ദേര മികച്ച നോവല്‍; അഹ്മദ് ബിന്‍ റക്കദ് അമീരിക്ക് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് ഏര്‍പെടുത്തിയ 'യു എ ഇ എക്‌സ്‌ചേഞ്ച്ചിരന്തന' സാഹിത്യപുരസ്‌കാരം നോവല്‍ വിഭാഗത്തില്‍ കെ എം അബ്ബാസിന്റെ ദേര തിരഞ്ഞെടുത്തതായി യു എ ഇ എക്‌സ്‌ചേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവനും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പി മണികണ്ഠന്റെ പുറത്താക്കലിന്റെ ഗണിതം (ലേഖനം), സത്യന്‍ മാടാക്കരുടെ സ്ത്രീയേ, എനിക്കും നിനക്കും (കവിത), മോഹന്‍ വടയാറിന്റെ ദൈവങ്ങളുറങ്ങിയ ഒരു സന്ധ്യ, കബീര്‍ യൂസുഫിന്റെ സുല്‍ത്താന്‍ ഖാബൂസിനെ കുറിച്ച് രചിച്ച ദീര്‍ഘ ദര്‍ശിയായ രാജശില്‍പി, മുജീബ് എടവണ്ണയുടെ മാഫി മുശ്കില്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ചുള്ള അബ്ദു ശിവപുരത്തിന്റെ സര്‍ദുദാദ് (കഥ) എന്നിവയേയും അവാര്‍ഡിനായി തിരഞ്ഞെടുത്തു.

dera

ഗള്‍ഫ് സാഹിത്യലോകത്തിന് മികച്ച സംഭാവന നല്‍കിയ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി, എഴുത്തുകാരനും നാടക പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇബ്‌റാഹീം വെങ്ങര എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. 25,000 ഇന്ത്യന്‍ രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ ചിരന്തന ട്രഷറര്‍ ടി പി അശ്‌റഫും പങ്കെടുത്തു.

English summary
'Dera' got award for best novel
Please Wait while comments are loading...