കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ ഇനി ജയിലിലാകും.

Google Oneindia Malayalam News

ദുബായ്: അനധിക്രതമായി ഡ്രോണ്‍ പറത്തുന്നതിനെതിരെ ബോധവല്‍ക്കരണവുമായി അബുദാബി മുനിസിപ്പാലിറ്റിയും എക്കണോമിക് വിഭാഗം ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

അബുദാബി എമിറേറ്റില്‍ ഡ്രോണിന്റെ വില്‍പനയും അധികൃതര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതുവരെയാണ് വില്‍പന നിരോധിച്ചിരിക്കുന്നത്.

Drone

റെസിഡന്‍ഷ്യന്‍ ഏരിയയിലും അതീവ സുരക്ഷാ മേഖലയിലൂടെയും ഡ്രോണുകള്‍ പറക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുത്തുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായ് എയര്‍പോര്‍ട്ടിനു ചേര്‍ന്ന് വിമാന സഞ്ചാര വഴിയില്‍ ഡ്രോണ്‍ പറന്നത് അധികൃതരില്‍ ആശങ്ക ഉളവാക്കിയിരുന്നു.

ദൂരപരിധിയും ഉയരപരിധിയും ലംഘിച്ചാണ് പലരും ഡ്രോണുകള്‍ പറത്തുന്നതെന്നും, ഇത്തരം സംഭവങ്ങള്‍ വന്‍ ദുരന്തത്തിന് കാരണമായേക്കാമെന്നും ആശങ്കയുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങിയതിനു ശേഷം മാത്രമെ ഇത്തരത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നിരോധനം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്നും മുഹമ്മദ് റാശിദ് അല്‍റുമൈത്തി ആക്ടിംങ് എക്‌സിക്യട്ടീവ് ഡയറക്ടര്‍ അബുദാബി ബിസിനസ് സെന്റര്‍ അറിയിച്ചു.

English summary
Abu Dhabi has banned the sale of recreational drones pending new regulations to control their use.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X