കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ലൈസന്‍സില്ലാതെ പട്ടിയെ വളര്‍ത്താനാവില്ല; വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും നിരോധനം

Google Oneindia Malayalam News

ദുബായ്: വീടുകളില്‍ പട്ടിയെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് നേടിയിരിക്കണമെന്ന നിയമം കര്‍ശനമാക്കി ദുബായ്. ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് കരസ്ഥമാക്കാതെ പട്ടിയെ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരില്‍ നിന്ന് 10,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെ പിഴയായി ഈടാക്കുകയും ആറ് മാസം തടവ് ശിക്ഷ വിധിക്കുമെന്നുമാണ് അറിയിപ്പ്. ബുധനാഴ്ച നടന്ന എഫ്എന്‍സി അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതിനൊപ്പം വ്യക്തികള്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അബുദാബിയിലെ ആസ്ഥാനത്തുനടന്ന യോഗത്തില്‍ എഫ്എന്‍സി കമ്മറ്റി അംഗങ്ങളാണ് ദുബായ് നിവാസികള്‍ പട്ടികളെയും വന്യമൃഗങ്ങളെയും വളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അറിയിച്ചത്. ഇതെത്തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ദുബായ് തയ്യാറായിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നതിന് പുറമേ മികച്ച ഇനത്തില്‍പ്പെട്ട പട്ടികളെ വില്‍പ്പന നടത്തുന്നതിനും ഇതോടെ ലൈസന്‍സ് അനിവാര്യമാണ്.

dog

വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം മരണത്തിന് കാരണമായാല്‍ ഉടമക്ക് ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ലഭിക്കുക. മറ്റൊരാളെ മൃഗങ്ങള്‍ ആക്രമിക്കുന്നതും കുറ്റകരമാണ്. ഇതിനുള്ള നിയമനടപടികളും ഉടമ നേരിടണം. മൃഗങ്ങളെ ഉപയോഗിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തുന്ന കുറ്റത്തിന് 700,000 ദിര്‍ഹം പിഴയോ തടവോ ആയിരിക്കും ശിക്ഷ.

മൃഗശാല, വൈല്‍ഡ്‌ലൈഫ് പാര്‍ക്കുകള്‍, സര്‍ക്കസ്, റിസര്‍ച്ച് സെന്ററുകള്‍ എന്നിവയ്ക്ക് മാത്രമേ വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള അനുമതിയുള്ളൂ. അല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സിംഹം, പെരുമ്പാമ്പ് എന്നിവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ വനത്തിലേക്കോ സംരക്ഷിത പ്രദേശങ്ങളിലേക്കോ തിരിച്ചയ്ക്കണമെന്നും എഫ്എന്‍സി ആവശ്യപ്പെടുന്നു.

English summary
Duabi needed license for owning dog and ban on wild animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X