കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; എടിഎം കൊള്ള ,പ്രതികള്‍ കോടതിയില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മുഹൈസ്‌നയിലെ ലുലു വില്ലേജിനടുത്തുള്ള എടിഎമ്മില്‍ മോഷണം നടത്തിയ പ്രതികളെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. രണ്ട് നൈജീരിയക്കാരാണ് കേസിലെ മുഖ്യപ്രതികള്‍. 2013 ഒക്ടോബര്‍ 13നാണ് മോഷണം നടന്നത്. 900,000 ദിര്‍ഹമാണ് പ്രതികള്‍ മോഷ്ടിച്ചത്.

ഉഗാണ്ടക്കാരനായ സെക്യൂരിറ്റിയും നേപ്പാളി ജീവനക്കാരനും ചേര്‍ന്നാണ് എടിഎമ്മിലേയ്ക്ക് പണം നിറയ്ക്കാന്‍ പോയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി എടിഎം ലക്ഷ്യമാക്കി നടന്ന ഇവരെ രണ്ട് പേര് ഇടിച്ച് വീഴ്ത്തുകയും ബാഗുകള്‍ കൈക്കലാക്കി ഓടുകയുമായിരുന്നു. അക്രമികള്‍ ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.

Crime

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കാറില്‍ നിന്നും ഇവര്‍ ധരിച്ചിരുന്ന മുഖം മൂടി, പണം സൂക്ഷിച്ചിരുന്ന ബാഗുകള്‍ എന്നിവ കണ്ടെത്തി.

വളരെ വൈകാതെ തന്നെ പ്രതികളെ വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞു. 25 ഉം, 23 വയസ്സുള്ളവരാണ് പ്രതികള്‍. മോഷ്ടിച്ച പണത്തില്‍ 350,000 രൂപയുടെ ഇലക്ട്രി്ക്കല്‍ ഉപകരണങ്ങള്‍ വാങ്ങി 25 കാരന്‍ നൈജീരിയയിലേക്ക് അയച്ചു. 373,800 ദിര്‍ഹം രണ്ടാമനും നാട്ടിലേക്ക് അയച്ചു. ബാക്കി പണം പൊലിസ് കണ്ടെടുത്തു.

English summary
Two Nigerians along with accomplices allegedly attacked two people of a money transport company and robbed Dh900,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X