കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസിയാതെ ദുബായില്‍ നിന്നും ഗ്രോസറികള്‍ അപ്രത്യക്ഷമാകും!!!

Google Oneindia Malayalam News

ദുബായ്: വര്‍ഷാവസാനത്തോടെ ദുബായിലെ ഗ്രോസറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നു. സാമ്പത്തീക മന്ത്രാലയം നടത്തുന്ന പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലോക നിലവാരത്തിലുള്ള ചില്ലറ വില്‍പനശാലകളായി ഗ്രോസറികള്‍ മാറ്റപ്പെടും. വ്യാജ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് തടയുവാനും, വില നിര്‍ണ്ണയത്തിലുള്ള നിയമ ലംഘനങ്ങള്‍ തടയുവാനും പുതിയ പരിഷ്‌കാരങ്ങളിലൂടെ സാധിക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കുന്നു. ഗ്രോസറികളില്‍ വരുത്തേണ്ട പുതിയ മാറ്റങ്ങളെ കുറിച്ചുള്ള മാര്‍ഗ രേഖ താമസിയാതെ ഗ്രോസറി ഉടമകള്‍ക്ക് നല്‍കി തുടങ്ങും.

നിശ്ചിത കാലയളവിനുള്ളില്‍ മാറ്റം വരുത്താത്ത ഗ്രോസറികള്‍ക്ക് പിന്നീട് ലൈസന്‍സ് അനുവധിക്കില്ല. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന രീതിയിലും, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുവാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പല ഗ്രോസറികളും പ്രവര്‍ത്തിക്കുന്നതെന്ന് ദുബൈ സാമ്പത്തിക മന്ത്രാലയം അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ സാമി അല്‍ ഖാസിം അഭിപ്രായപ്പെട്ടു. അടുത്തിടെ അബുദാബി എമിറേറ്റിലും സമാനമായ പരിഷ്‌കാരങ്ങള്‍ അധിക്യതര്‍ വരുത്തിയിരുന്നു. എന്നാല്‍ ഭാരിച്ച സാമ്പത്തീക ബാധ്യത ഭയന്ന് പലരും കടകള്‍ ഉപേക്ഷിച്ച് മറ്റ് ബിസിനസ്സിലേക്ക് തിരിഞ്ഞു.

groce-1copy

യു.എ.ഇ ല്‍ 85% ഗ്രോസറികളും നടത്തുന്നത് മലയാളികളാണ്. അത്‌കൊണ്ടു തന്നെ പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും മലയാളികളായ കട ഉടമകളെ തന്നെയായിരിക്കും. സെവന്‍ എമിറേറ്റ്‌സ് നിക്ഷേപ കമ്പനിയുടെ കീഴില്‍ സെവന്‍ ഇലവന്‍ എന്ന പേരില്‍ ചെറു വില്‍പന ശാലകള്‍ എമിറേറ്റില്‍ വ്യാപിപ്പിക്കാനും അധിക്രതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന സെപ്തംബറില്‍ ഇത്തരത്തിലുള്ള ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിക്കും.

English summary
Dubai finance department stop providing license to Grocery store
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X