കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെരിഫിക്കേഷന്‍: വകുപ്പ് മന്ത്രിയുടെ നിലപാടിനെ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സ്വാഗതം ചെയ്തു

Google Oneindia Malayalam News

ദുബായ്: പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ ഒഴിവാക്കിയ വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിന്റെ നിലപാടിനെ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സ്വാഗതം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, ജനറല്‍ സെക്രട്ടറി അഡ്വ: കെ എസ് അരുണ്‍, സെക്രട്ടറി ഉണ്ണി കുലക്കല്ലൂര്‍ എന്നിവര്‍ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തു.

കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍ പുതുക്കിലഭിക്കുന്നതിന് പോലീസ് വെരിഫിക്കേഷന്റെ പേരില്‍ കാലതാമസം നേരിട്ടിരുന്നു. പോലീസ് വെരിഫിക്കേഷന്‍ വേണ്ട എന്ന തീരുമാനത്തിലൂടെ നടപടികള്‍ക്കുള്ള കാലതാമസം ഒഴിവാകുകയും നടപടിക്രമങ്ങള്‍ എളുപ്പമാകുമെന്നും, വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും ഇല്ലാതാവുമെന്നും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ഭരവാഹികള്‍ പറഞ്ഞു.

globalpravasilogo1

പാസ്‌പോര്‍ട്ട് നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് മന്ത്രി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പുതിയ പാസ്‌പോര്‍ട്ട് നല്‍കുമ്പോഴുള്ള വെരിഫിക്കേഷന് പോലീസുകാര്‍ക്ക് പകരം പോസ്റ്റ്മാന്‍മാരെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ നയ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍, സര്‍ക്കാര്‍ ജീവനക്കക്കാര്‍, 65ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പോലീസ് വെരിഫിക്കേഷനില്‍ ഇളവ് നല്‍കി. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഓണ്‍ലൈനായി നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. തത്ക്കാല്‍ പാസ്‌പോര്‍ട്ട് നിര്‍ത്തില്ലായെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

English summary
Dubai: Global nri welfare association warm welcomed the stand of vk singh that he cancelled the police verification for passport renewal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X