കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

79 മില്യണ്‍ ജനങ്ങളെ പ്രതീക്ഷിച്ച് ദുബായ് എയര്‍പോര്‍ട്ട്‌

Google Oneindia Malayalam News

ദുബായ്: ഈ വര്‍ഷം ദുബായ് എയര്‍പോര്‍ട്ടിലുടെ 79 മില്യണ്‍ യാത്രക്കാരെയാണ് പ്രതിക്ഷിക്കുന്നതെന്ന് ദുബായ് എമിഗ്രേഷന്റെ ഔദ്യോഗിക വാര്‍ത്താ വാരിക മനാഫിസ് ദുബായ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ ദുബായ് എയര്‍പോര്‍ട്ടിലുടെ രാജ്യത്ത് പ്രവേശിച്ചത് 71 മില്യണ്‍ യാത്രക്കാരാണ്.

ടുറിസം രംഗത്തും, വാണിജ്യ മേഖലങ്ങളിലും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടുപിടിച്ചാണ് കഴിഞ്ഞ വര്‍ഷം ഇത്രയും അതികം ജനങ്ങള്‍ ദുബായിലെത്തിയത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ ദീര്‍ഘ വിഷണത്തിന്റെ ശ്രമഫലമായി ലോക നിലവാരത്തിലുള്ള സേവന നടപടികളാണ് ദുബായ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.

ദുബായിലേക്കുള്ള വര്‍ദ്ധിച്ച സന്ദര്‍ശകരുടെ പ്രവാഹം കണക്കിലെടുത്ത് മികച്ച സേവന നടപടികളുടെ എണ്ണം കുടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുതിരിക്കുകയാണ് ദുബായ് എമിഗ്രേഷന്‍. ഇത്രയും അധികം യാത്രക്കാരുടെ താമസ കുടിയേറ്റ നടപടികള്‍ പുര്‍ത്തികരിക്കുന്നതിന് സാധ്യമായ സാധാരണയുള്ള നടപടികള്‍ക്ക് പുറമെ നിരവധി സ്മാര്‍ട്ട് സംവിധാനങ്ങളും ഇവിടെങ്ങളില്‍ ഒരിക്കിയിരിക്കുന്നു . 4 സമയങ്ങളിളായി മികച്ച പരിശിലനം ലഭിച്ച 60 ഉദ്യോഗസ്ഥര്‍ അടക്കം വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ജീവനക്കാരാണ് ഒരേ ദിവസങ്ങളില്‍ ഇവിടെ ജോലി ചെയ്യുന്നത്.

manafezdubai

സേവന സന്നദ്ധരായ ജീവനക്കാരുടെ മികവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി അഭിനന്ദിച്ചു. രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് അനായാസവും ഗുണ നിലവാരമുള്ള സേവനം നല്‍കുന്നതിന് സാധാരണയുള്ള ചെക്കിന്‍ പവലിയന് പുറമെ ഇഗേറ്റുകളും നിരവധി സ്മാര്‍ട്ട് ഗേറ്റുകളുമാണ് ദുബായ് എയര്‍പോര്‍ട്ടുകളില്‍ സ്ഥാപിച്ചിടുള്ളത് .ടെര്‍മിനല്‍ ഒന്നിലും, മൂന്നിലും 100 ലധികം ഇഗേറ്റുകളാണ് നിലവിലുള്ളത് .ഇത്തരം സംവിധാനങ്ങളിലൂടെ ആഗമനവും, നികമനവും സാധ്യമാക്കാന്‍ ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയേഗിച്ച് നടപടികള്‍ പുര്‍ത്തിക്കരിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ദുബൈ എയര്‍പോര്‍ട്ടുകള്‍ക്ക് രാജ്യാന്തര നിലവാരമാണ് നിലവിലുള്ളത് . ദുബായില്‍ എത്തുന്ന ജനങ്ങളുടെ യാത്ര നടപടികള്‍ ഏറ്റവും മികച്ച രീതിയില്‍ പുര്‍ത്തികരിച്ച് കെടുക്കുകയും അവരെ നല്ല രീതിയില്‍ രാജ്യത്തോട്ട് സ്വാഗതം ചെയ്യന്നതിനും എമിഗ്രേഷന്‍ വകുപ്പ് സദാ സമയം സേവന്ന സന്നദ്ധമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാഷിദ് അല്‍ മറി പറഞ്ഞു .

almari1

കഴിഞ്ഞ വര്‍ഷത്തെ ആഘോഷ നാളുകളില്‍ മില്യണ്‍ കണക്കിന് ജനങ്ങളാണ് ദുബായ് എയര്‍പോര്‍ട്ടിലുടെ രാജ്യത്തെത്തിയത്. 2014 ലെ ഈദവധിയില്‍ 194 രാജ്യങ്ങളില്‍ നിന്നുമായി 600000 ഉം, യു എ ഇ ദേശിയ അവധി ദിനത്തില്‍ ആഫ് മില്യണ്‍ ജനങ്ങളുമാണ് ദുബായ് എയര്‍പോര്‍ട്ട് ഉപയേഗിച്ചത്.

English summary
Dubai International Airport targets 79 million passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X