കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വര്‍ഷം മുന്‍പ് ദുബായില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി!!!

Google Oneindia Malayalam News

ദുബായ്: 'മകനെ ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ നീ ഉണ്ടെങ്കില്‍ ഒരിക്കലെങ്കിലും ആ മുഖം കാണാന്‍ ഈ ബാപ്പയ്ക്ക് നീ ഒരു അവസരം തരണം' ഒരു പിതാവിന്റെ ഇത്തരത്തിലുള്ള അപേക്ഷ മകന് എത്ര നാള്‍ കണ്ടില്ലെന്ന് നടിക്കാനാവും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി തന്നിലെത്തിയ സ്വന്തം പിതാവിന്റെ സങ്കടമാര്‍ന്ന വീഡിയോയാണ് 6 വര്‍ഷം മുന്‍പ് ദുബായില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട് നാട്ടില്‍ വിമാനമിറങ്ങിയതിനു ശേഷം അപ്രത്യക്ഷനായ കണ്ണൂര്‍ സിറ്റി സ്വദേശി നിഷാദ് മജീദിനെ കുടുംബത്തിലേക്ക് തിരിച്ചുവരാന്‍ പ്രേരണയായത്.

യു.എ.ഇ ലെ ഉമ്മുല്‍ഖുവൈനില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്തു വരുന്നതിനിടയില്‍ 2009 ജൂണ്‍ 27 നാണ് നിഷാദ് അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. ദുബായില്‍ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് മംഗളൂരുവിലേക്കും യാത്ര തിരിച്ചതായി വിവരമുണ്ടെങ്കിലും അതിനു ശേഷം നിഷാദ് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്ന് നീണ്ട ആറു വര്‍ഷം വിവിധ രീതിയിലുള്ള അന്യേഷണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടിലും യു.എ.ഇ ലുമുള്ള പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം പ്രധാന്യത്തോടെ വാര്‍ത്തകൊടുത്തിട്ടും ഇയാളെ കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

dubai1

കണ്ണൂര്‍ മുട്ടം സ്വദേശിയായ പിതാവ് യു.എ.ഇ ലെ വിവിധ സംഘടനകളുമായി ചേര്‍ന്നും വിവിധ രീതിയിലുള്ള തെരച്ചില്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. നാട്ടുകാരും വീട്ടുകാരും നിഷാദിന്റെ തിരിച്ചു വരവും കാത്ത് വര്‍ഷങ്ങള്‍ തള്ളിനീക്കി. അതിനിടയിലാണ് പിതാവ് മജീദ് മകനോട് പറയാനുള്ള കാര്യങ്ങള്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കിട്ടിയവര്‍ കിട്ടിയവര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.

പിതാവിന്റെ വേദനയോടെയുള്ള അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയ വഴി കണാനിടയായ നിഷാദിന്റെ മനസ്സില്‍ ഒരു പുനര്‍ചിന്തനം ഉടലെടുത്തു. ആരാരും അറിയാതെയും ആരെയും അറിയിക്കാതെയും പഞ്ചാബിലെ ഒരു സ്വകാര്യ കമ്പനിയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു നിഷാദ്. കേട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്നെ കുറിച്ചുള്ളതാണെന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞതും എത്രയും പെട്ടന്ന് നാട്ടില്‍ ടെലഫോണില്‍ ബന്ധപ്പെടാന്‍ സഹപ്രവര്‍ത്തര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു. മകനു വേണ്ടി രാത്രിയും പകലും കരഞ്ഞ് പ്രാര്‍ത്ഥനയിലായിരുന്ന ഉമ്മ ഫോണ്‍ എടുത്തതും ഇരു തലക്കലും സന്തോഷത്തിന്റെ കണ്ണീര്‍ കണങ്ങളായിരുന്നു.

dubai12

ഒട്ടും വൈകാതെ വീട്ടിലെത്താമെന്ന് ഉറപ്പു നല്‍കിയാണ് നിഷാദ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. എല്ലാ പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ നീണ്ട ആറ് വര്‍ഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം നിഷാദ് കണ്ണൂര്‍ സിറ്റിയിലുള്ള കോഹിനൂര്‍ എന്ന സ്വന്തം ഭവനത്തില്‍ എത്തിച്ചേര്‍ന്നു. പുണ്യമാസത്തില്‍ ഇതിലും വലിയ അനുഗ്രഹം തങ്ങള്‍ക്ക് ലഭിക്കാനില്ലെന്ന് മാതാവും പിതാവും പറഞ്ഞു. എന്തിന് ഇത്തരത്തില്‍ ഒരു അജ്ഞാത വാസം തേടിയെന്ന് ആരും നിഷാദിനോട് ചോദിച്ചിട്ടില്ല.

എങ്കിലും വിമാനമിറങ്ങിയതിനു ശേഷം ഡല്‍ഹിലേക്ക് തിരിച്ചതും പഞ്ചാബിലും ഡല്‍ഹിലുമായി ജോലി ചെയ്തതും നിഷാദ് വിവരിച്ചു. മകന്റെ തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടെ സഹായിക്കുകയും ചെയ്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കുടുംബം നന്ദി പറഞ്ഞു. പ്രവാസി സംഘടനകളോടും യു.എ.ഇ ലെ സാമൂഹിക പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിയടക്കമുള്ള വ്യക്തികളോടും പ്രതേക നന്ദിയുണ്ടെന്ന് പിതാവ് മജീദ് പറഞ്ഞു.

English summary
Dubai: Man came back after 6 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X