കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍ സേവന വിഭാഗത്തിന് ലഭിച്ചത് 5 ലക്ഷം അന്വേഷണ സന്ദേശങ്ങള്‍

Google Oneindia Malayalam News

ദുബായ്: പെതു ജനങ്ങളുടെ താമസ കുടിയേറ്റ നടപടി ക്രമങ്ങളുടെ സംശയ നിവാരണവുമായി ബന്ധപ്പെട്ട് ദുബായ് എമിഗ്രേഷന്റെ അമര്‍ സേവന വിഭാഗത്തിന് 480000 ലധികം അന്വേഷണ സന്ദേശങ്ങള്‍ ലഭിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി അറിയിച്ചു. 2015 ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെയാണ് ഇത്രയും ജനങ്ങള്‍ അവരുടെ നടപടി ക്രമങ്ങളുടെ സഹായത്തിന് വകുപ്പുമായി ബന്ധപ്പെട്ടത്.

ദുബായ് എമിഗ്രേഷന്റെ ടോള്‍ഫ്രീ നമ്പറായ 8005111ലേക്കുള്ള വിളികള്‍ക്ക് പുറെമെ പോസ്റ്റല്‍ സന്ദേശം, ഇചാറ്റ്, ഇമെയില്‍, വീഡിയോ ചാറ്റ് ,വകുപ്പിന്റെ GDRFA എന്ന ആപ്പിലുടെയുള്ള അറിയുപ്പ്, ശബ്ദ സന്ദേശം, ഫാക്‌സ് സന്ദേശം, സേഷ്യല്‍ മീഡിയ തുടങ്ങിയ മാര്‍ഗത്തിലുടെയാണ് ജനങ്ങള്‍ അവരുടെ സംശയ നിവാരണം നടത്തിയത്

almari1

ഉപയോക്താക്കളുടെ താമസ കുടിയേറ്റ രേഖകളുടെ ആവശ്യങ്ങള്‍ക്കായി ലോകത്തിലെ ഏതു ഭാഗത്തു നിന്നും സന്ദേശങ്ങള്‍ ലഭിച്ചാലും മികച്ച രീതിയിലും വേഗത്തിലും സേവനം നല്‍കാന്‍ ഉതക്കുന്ന തരത്തിലാണ് അമര്‍ സേവന വിഭാഗം സംവിധാനിച്ചിടുള്ളത്. നൂതനമായ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അമര്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ലോകനിലവാരത്തിലുള്ള ആശയ വിനിമയവും, വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മികച്ച പരിശിലനം ലഭിച്ച ജീവനക്കാരുമാണ് അമര്‍ വിഭാഗത്തില്‍ സേവനം ചെയ്യുന്നത്.

[email protected] എന്ന ഇമെയില്‍ അഡ്രസിലാണ് ഇമെയില്‍ സന്ദേശം സാധ്യമാക്കുന്നത്. 00971450111 എന്ന ഫാക്‌സ് നമ്പരാണ് ഫാക്‌സ് സന്ദേശങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. genaral directorate of residency and foreigners affairs dubai p o box 4333 dubai എന്നതാണ് വകൂപ്പിനുള്ള പോസ്റ്റല്‍ സന്ദേശം ലഭിക്കേണ്ട വിലാസം, ഫേസ്ബുക്ക് ,ട്വിറ്റെര്‍ തുടങ്ങിയ സേഷ്യല്‍ മിഡിയ വിഭാഗത്തിലുടെയും പെതു ജനങ്ങള്‍ക്ക് സംശയ നിവാരണം തീര്‍ക്കാം.

img-0641

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും വിഭാവനം ചെയ്ത സ്മാര്‍ട്ട് സേവനങ്ങള്‍ കുടുതല്‍ വേഗത്തില്‍ പെതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അമര്‍ സേവനവിഭാഗത്തിന്റെ കിഴിലുള്ള സേവന വിഭാഗമാണ് വകുപ്പിന്റെ പ്രവര്‍ത്തങ്ങള്‍ നടപ്പില്‍ വരുത്തുന്നത്.

നൂതന സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുക എന്നതാണ് അമര്‍ വിഭാഗം കൊണ്ടും അവയുടെ സേവനം കൊണ്ടും ലക്ഷ്യമാക്കുന്നതെന്ന് വകൂപ്പിന്റെ ചുമതല വഹിക്കുന്ന ഉപമേധാവി കേണല്‍ ഖാലിദ് സാലിമീന്‍ പറഞ്ഞു. ജനങ്ങളുമായി നല്ല രീതിയുള്ള ആശയവിനിമയവും മികച്ച രീതിയിലുമുള്ള സേവനവുമാണ് അമര്‍ സംശയ നിവാരണ ഓഫീസ് നല്‍കി വരുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

English summary
Dubai: More than 480000 people contacted through GDRFA branches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X