ദുബായ്: ദുരൂഹത നീങ്ങി, കവറില്‍ കണ്ടെത്തിയ മൃതദേഹം ചൈനീസ് യുവതിയുടേത്
ദുബായ്: ഉമ്മുല്‍ ഖുവൈനില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ചൈനീസ് യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ജൂണ്‍ 26നാണ് പ്ലാസ്റ്റിക് കവറിലാക്കി മരച്ചുവട്ടില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 26 കാരിയായ ചൈനീസ് വിനോദസഞ്ചാരിയാണ് യുവതിയെന്നാണ് കണ്ടെത്തല്‍. ദുബായ്, ഉമ്മുല്‍ ഖുവൈന്‍ പൊലീസ് നടത്തിയ മൂന്ന് മാസം നീണ്ട അേേന്വഷണത്തിലൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ദുബായില്‍ നിന്ന് അടുത്തിടെ കാണാതായ സത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്ലാസ്റ്റിക് കവറില്‍
ജൂണ്‍ 26ന് ഉമ്മുല്‍ഖുവൈനിലെ ശുചീകരണ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടായിരുന്നു.

ചൈനയില്‍
രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ കണക്കെടുത്തതിലൂടെയാണ് ചൈനയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ 26കാരിയാണ് കണ്ടെത്തിയത്. 2015 ആഗസ്തിലാണ് ഇവര്‍ ദുബായിലെത്തിയത്.

പൊലീസ് നിഗമനം
കേസിലെ പ്രതികളായ നാലുപേരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടത്തുന്നതിന് ഒരുമാസം മുമ്പാണ് യുവതി കൊലചെയ്യപ്പെട്ടതെന്നും മൃതദേഹം ഉമ്മുല്‍ ഖുവൈനിലെത്തിച്ച് ഉപേക്ഷിക്കുകയായിരിന്നു.

ഉപേക്ഷിച്ചു
കൈകാലുകള്‍ ബന്ധിച്ച നിലയില്‍ പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം മരച്ചുവട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

അജ്ഞാത മൃതദേഹം
ദുബായിലെ അവീറില്‍ മെയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിന് നിര്‍ണ്ണായകമായതും ഇത്തരത്തില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതുവഴിയായിരുന്നു. ഫിലിപ്പീന്‍ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.












Click it and Unblock the Notifications