കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; നല്ല ഭക്ഷണമല്ലെങ്കില്‍ പിഴ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: വിദ്യാര്‍ഥികള്‍ക്ക് അണ്‍ഹെല്‍ത്തിയായ ഭക്ഷണം നല്‍കുന്ന രക്ഷകര്‍ത്താക്കള്‍ക്കെതിരെ പിഴ ചുമത്താന്‍ ആരോഗ്യ വിദഗ്ദരുടെ ശുപാര്‍ശ. ആരോഗ്യകരമല്ലാത്ത ഉച്ചഭക്ഷണം കൊണ്ട് വരുന്ന കുട്ടികളുടെ രക്ഷകര്‍ക്കാക്കളില്‍ നിന്നും ഒരു ദിര്‍ഹം വീതം പിഴ ഈടാക്കാനാണ് ശുപാര്‍ശ. ഒട്ടേറെക്കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് തങ്ങള്‍ ഇത്തരൊരു ശുപാര്‍ശയ്ക്ക് മുതിര്‍ന്നതെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

അണ്‍ഹെല്‍ത്തിയായ ഭക്ഷണശീലം കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ 13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 14.4 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന 2010 ല്‍ കണ്ടെത്തിയിരുന്നു.

Food

കുട്ടികള്‍ക്ക് ആരോഗ്യകരമല്ലാത്ത ഭക്ഷണം നല്‍കിയാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് സൂചനയുള്ളതിനാല്‍ കഷ്ടത്തിലായത് രക്ഷകര്‍ത്താക്കള്‍ തന്നെയാണ്. മിക്ക കുട്ടികളും ചോക്കലേറ്റ്, പിസ, ചിപ്സ് തുടങ്ങിയവ കഴിയ്ക്കനാണ് ഇഷ്ടപ്പെടുന്നത്. ചെറിയ കുട്ടികള്‍ വാശി പിടിയ്ക്കാറുമുണ്ട്. പഴവര്‍ഗങ്ങളും, നട്‌സും ഉള്‍പ്പെടുത്തിയാലും കുട്ടികള്‍ ഇത് ഒഴിവാക്കുന്നുണ്ട്.

പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്ന രക്ഷകര്‍ത്താക്കള്‍ കുറവാണ്. ഇത്തരക്കാര്‍ പറയുന്നത് ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കാന്‍ പിഴ ഈടാക്കുന്നത് കൊണ്ട് കുട്ടികള്‍ക്ക് കഴിയുമെന്നാണ്. എന്നാല്‍ കുട്ടികള്‍ നല്ല ഭക്ഷണം കഴിയ്ക്കാത്തതിനാലാണ് പല രക്ഷകര്‍ത്താക്കള്‍ക്കും അത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാത്തത്.

അതിനാല്‍ തന്നെ പിഴ ഈടാക്കുന്നത് യുക്തിപരമല്ലെന്ന് ഇവര്‍ വാദിയ്ക്കുന്നു.എതെല്ലാം ഭക്ഷണം സ്‌കൂളിലേയ്ക്ക് കൊടുത്തുവിടാമെന്നതിനെപ്പറ്റി രക്ഷകര്‍ത്താക്കളെ അറിയിക്കണമെന്നും അഭിപ്രായമുണ്ട്

English summary
Dubai parents ‘fine’ with Dh1 penalty for unhealthy lunchboxes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X