ദുബായിലും ക്വട്ടേഷന്‍ കൊലപാതകം; കൊലയാളികള്‍ പാകിസ്താനില്‍ നിന്നെത്തിയത് സന്ദര്‍ശക വിസയില്‍

  • Posted By:
Subscribe to Oneindia Malayalam

ദുബയ്: ദുബയിലും ക്വട്ടേഷന്‍ കൊലപാതകം. പാകിസ്താനി ബിസിനസുകാരനെയാണ് സ്വന്തം നാട്ടുകാരായ ക്വട്ടേഷന്‍ സംഘം കുത്തിക്കൊലപ്പെടുത്തിയത്. ദുബയ് അല്‍നഹദയിലെ അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിന്റെ പാര്‍ക്കില്‍ ഏരിയയില്‍ വച്ചായിരുന്നു കൊലപാതകം. മറ്റൊരു പാകിസ്താന്‍ പൗരനാണ് നാട്ടില്‍വച്ച് തന്റെ സഹോദരനെ കൊന്നതിന് പ്രതികാരമായി ബിസിനസുകാരനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തി നാട്ടിലേക്ക് രക്ഷപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലിസ് വിദഗ്ധമായി പിടികൂടി. അതില്‍ ഒന്നാം പ്രതിയുടെ കൈയില്‍ കൊലപാതകത്തിനിടെ മുറിവേറ്റിരുന്നു.

ശിവസേന നേതാവ് കുത്തേറ്റു മരിച്ചു: മാസങ്ങളായി ഭീഷണി കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്!

40കാരനായ പാകിസ്താനി ബിസിനസുകാരനെ വധിക്കാന്‍ 5000 ദിര്‍ഹമും വിസിറ്റ് വിസയും നല്‍കി രണ്ട് പേരെ പാകിസ്താനില്‍ നിന്ന് കൊണ്ടുവരികയായിരുന്നു. ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ക്വട്ടേഷന്‍ സംഘം കാത്തിരുന്നത്. ജോലിസ്ഥലത്ത് നിന്ന് തിരികെയെത്തിയ ബിസിനസുകാരന്‍ കാറില്‍ വന്നിറങ്ങവെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. ശക്തമായ ചെറുത്തുനിന്ന ഇയാള്‍ പ്രതികളിലൊരാളുടെ കൈയില്‍ ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ പോലിസിന് സഹായകമായത് ഈ മുറിവായിരുന്നു.

uaee

സംഭവസ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടിപ്പോവുന്നത് കണ്ടതാണ് കെട്ടിടത്തില്‍ താമസക്കാരനായ ഒരു ഇന്ത്യക്കാരന്‍ പോലിസിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ദുബയില്‍ ജോലി ചെയ്യുന്ന പാകിസ്താനി പൗരനാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് ബോധ്യമായത്. കൊലപാതകം നടത്തി നാട്ടില്‍ തിരിച്ചെത്തിയാല്‍ 10,000 ദിര്‍ഹം കൂടി നല്‍കാമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തതായും പ്രതികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുറഖബാത്തിലെത്തി രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയാണ് ദുബയ് വിമാനത്താവളത്തിലെത്തിയതെന്നും പ്രതികള്‍ പോലിസിനെ അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
dubai parking lot murder was contract killing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്