കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ദുബായില്‍ നിന്ന് ഫുജൈറയിലേക്ക് 10 മിനിറ്റ് മതി, എങ്ങനെയെന്നറിയണ്ടേ!!!

  • By Sandra
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഗതാഗതരംഗത്ത് ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് ഭാവിയില്‍ സംഭവിക്കുക. ദുബായില്‍ ആരംഭിക്കാനിരിക്കുന്ന ഹൈപ്പര്‍ ലൂപ്പ് സംവിധാനമാണ് ഇതിന് വഴിത്തിരിവാകുന്നത്. ദുബായില്‍ നിന്ന് ഫുജൈറയിലേക്കുള്ള 124 കി. മീ ദൂരം യാത്ര ചെയ്യാന്‍ 10 മിനിറ്റ് സമയം മതിയാവുമെന്നാണതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തില്‍ അതിവേഗ കമ്മ്യൂട്ടര്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.

റിയോ ഒളിംപിക്‌സ്: ജന്മദിനത്തില്‍ ദിപ കര്‍മാകര്‍ കോച്ചിന്റെ വീട്ടുതടങ്കലില്‍!!!

ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഫ്യൂച്ചര്‍ പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണിത് ഗതാഗതരംഗത്ത് വിപ്ലവാത്മകമായൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്. ഹൈപ്പര്‍ലൂപ്പിനുള്ള മികച്ച ഡിസൈനുകള്‍ കണ്ടെത്തുന്നതിനായി സെപ്തംബര്‍ 16ന് ദുബായില്‍ ബില്‍ഡ് എര്‍ത്ത് ലൈവ് എന്നപേരില്‍ ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ദുബായിയുടെ വളര്‍ച്ചയ്ക്കുള്ള മികച്ച സംഭാവനകള്‍ നല്‍കുന്ന ഗവേഷക സംഘടനയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍.

 ഹൈപ്പര്‍ ലൂപ്പ്

ഹൈപ്പര്‍ ലൂപ്പ്

രണ്ട് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മര്‍ദ്ദം കുറഞ്ഞ പൈപ്പുകള്‍ വഴിയുള്ള ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ ലൂപ്പ്. യാത്രക്കാരെ ക്യാപ്‌സൂളുകള്‍ പോലെ മണിക്കൂറില്‍ 1,200കി. മീ വേഗത്തില്‍ എത്തിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.

 മികച്ച ഡിസൈനുകള്‍

മികച്ച ഡിസൈനുകള്‍

ദുബായില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാസമയം 10 മിനിറ്റായി കുറയ്ക്കുന്നതിനാവശ്യമായ പദ്ധതിയാണിത്. ഹൈപ്പര്‍ലൂപ്പ് ലിങ്ക് പ്രൊജക്ടുകള്‍ക്ക് മികച്ച ഡിസൈനുകള്‍ ലഭിക്കുന്നതിനായി ബില്‍ഡ് എര്‍ത്ത് ലൈവ് എന്നപേരില്‍ ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 16ന് ദുബായിലാണ് മത്സരം.

 100 എന്‍ജിനീയര്‍മാര്‍

100 എന്‍ജിനീയര്‍മാര്‍

48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഹൈപ്പര്‍ ലൂപ്പിലെ ഏറ്റവും പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക വിദ്യകളാണ് ആവിഷ്‌കരിക്കപ്പെടുക. 100ഓളം എന്‍ജിനീയര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും.

 തുടക്കമിങ്ങനെ

തുടക്കമിങ്ങനെ

2010ല്‍ ഇലോണ്‍ റീവ് മസ്‌കിന്റെ വൈറ്റ് പേപ്പറാണ് ദക്ഷിണാഫ്രിക്കയില്‍ ഓപ്പണ്‍ സോഴ്‌സായി ഹൈപ്പര്‍ലൂപ്പ് ആദ്യമായി അവതരിപ്പിച്ചത്.

 സമയം കുറയും

സമയം കുറയും

ഭാവി പദ്ധതിയെന്ന തരത്തില്‍ ദുബായിക്കും അബുദാബിക്കും ഇടയില്‍ ഹൈപ്പര്‍ലൂപ്പ് അവതരിപ്പുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യം 15 മിനിറ്റിനുള്ളില്‍ യാത്രക്കാരെ എത്തിക്കല്‍.

 നിര്‍മ്മാണ ചെലവ്

നിര്‍മ്മാണ ചെലവ്

യാത്രക്കുള്ള സമയം ലാഭിക്കുന്നതിനൊപ്പം മറ്റ് ഹൈസ്പീഡ് ട്രെയിന്‍ ഗതാഗതത്തെക്കാള്‍ കുറഞ്ഞ നിര്‍മ്മാണ ചെലവുമാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രത്യേകത. ട്രെനിന്റെ നിര്‍മ്മാണ ചെലവിലും 10 ശതമാനം കുറവുവരും.

English summary
Dubai plans to adopt hyperloop to reduce time for journey with the project of Dubai Future Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X