കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വികലാംഗര്‍ക്ക് സ്വിമ്മിംഗ് വീല്‍ചെയര്‍

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: വികലാംഗര്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടു സ്വിമ്മിംഗ് വീല്‍ ചെയറുകളുമായി ദുബായ്. ജുമെരിയ, അല്‍ മംമ്സാര്‍ ബീച്ചുകളില്‍ എത്തുന്നവര്‍ക്ക് വേണ്ടിയാണ് പതിനഞ്ചോളം വില്‍ ചെയറുകള്‍ സജ്ജമാക്കിയത്. വികലാംഗരും മുതിര്‍ന്ന പൗരന്മാരും തങ്ങളുടെ അവശതകള്‍ മൂലം ഒഴിവാക്കപ്പെടുന്നത് തടയുന്നതിനും അവരുടെ ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കുന്നതിനും വേണ്ടിയാണ് വില്‍ ചെയറുകള്‍ നല്‍കിയത്.

ഇനി മറ്റുള്ളവരുടെ സഹായമില്ലാതെ പോലും കടലില്‍ ഇറങ്ങാനും നീന്താനുമൊക്കെ ഇവര്‍ക്ക് കഴിയും. ഏറെ നാളായി വികലാംഗര്‍ ഉള്‍പ്പെടയുള്ളവര്‍ ഇത്തരം വീല്‍ ചെയറുകള്‍ ആവശ്യപ്പെട്ടിരുന്നു. മംമ്‌സാര്‍ ബീച്ചില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദുബായ് കിരീടവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ അല്‍ മക്തൂം വീല്‍ചെയര്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

2020 ഓട് കൂടി ദുബായ് നഗരത്തെ സൗഹാര്‍ദ്ദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നത്. 'മൈ കമ്യൂണിറ്റി എ സിറ്റി ഫോര്‍' എവരിവണ്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. 9000 ദിര്‍ഹം മാണ് ഓരോ വീല്‍ചെയറിനും വേണ്ടി ചെലവാക്കിയത്. അറബ് രാജ്യങ്ങളില്‍ ദുബായില്‍ ആണ് ആദ്യമായി ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് വീല്‍ ചെയറുകള്‍.

English summary
Dubai's floating wheelchairs for elderly, disabled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X