കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരുന്തിന്റെ കാഴ്ചയിലൂടെയുള്ള ദുബായ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

  • By Mitha Nair
Google Oneindia Malayalam News

ദുബായ് : കണ്ണിന് കുളിര്‍മ്മയേകുന്നതായിരുന്നു ആ ആകാശകാഴ്ചകള്‍. ദുബായിയുടെ വ്യത്യസ്തമായ ഏരിയല്‍ വ്യൂ പകര്‍ത്തുന്നതിനായി കൗതുകകരമായ വഴി തെരഞ്ഞെടുത്തിരിക്കുന്നു കണ്‍സര്‍വേഷന്‍ ഗ്രൂപ്പാണ്. ദര്‍ശാന്‍ എന്ന് പേരുള്ള പരുന്തിന്റെ ചിറകിന് മുകളില്‍ ക്യാമറ ഘടിപ്പിച്ചാണ് ദുബായിയുടെ മനോഹരമായ ആകാശ കാഴ്ച ഇവര്‍ ഒപ്പിയെടുത്തത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നാണ് പരുന്തിന്റെ സഞ്ചാരം തുടങ്ങുന്നത്. മനോഹരമായ കാഴ്ച പകര്‍ത്തി പരുന്ത് അല്‍പ നേരത്തിനു ശേഷം ഉടമസ്ഥന്റെ കൈകളില്‍ വന്നിരിക്കുന്നു.

egle.jpg

വിത്യസ്തമായ ആകാശ കാഴ്ചകള്‍ പകര്‍ത്തി ജനശ്രദ്ധയാകര്‍ശിച്ച ദുബായിയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. വംശനാശം സംഭവിക്കുന്ന പക്ഷികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം കണ്‍സര്‍വേഷന്‍ എന്ന സംഘടനയാണ് ദര്‍ശനെ പറത്തിയത്. സോണി ആക്ഷന്‍ ക്യാം മിനി എന്ന ക്യാമറയാണ് പരുന്തിന്റെ പിറകു വശത്ത് സ്ഥാപിച്ചത്.

ഴാക് ഒളിവിയര്‍ ട്രവേഴ്‌സ് എന്നയാളാണ് പരുന്തിന്റെ പരിശീലകന്‍. ഇതിനൊടകം വീഡിയോ പല ലോക മാധ്യമങ്ങളും സംപ്രഷണം ചെയതു.

English summary
The Burj Khalifa acted as the starting perch for an imperial eagle as part of the world record attempt for the highest recorded bird flight from a man-made structure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X