കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:സ്തംഭിച്ച പദ്ധതികളിലെ ജോലിക്കാർക്ക് ഫീസില്ലാതെ സ്പോൺസർഷിപ്പ് മാറാം

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വിദേശികള്‍ക്ക് സൗദിയില്‍ നിന്നും വീണ്ടുമൊരു സന്തോഷ വാര്‍ത്ത. സ്തംഭിച്ച പദ്ധതികളിലെ ജോലിക്കാര്‍ക്ക് ഫീസില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.പാതി വഴിയില്‍ തടസ്സപ്പെട്ട പദ്ധതികള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്ക് പുതുതായി കരാറേറ്റെടുക്കുന്നവരിലേക്ക് പഴയ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള നടപടി ക്രമങ്ങളാണു തൊഴില്‍ മന്ത്രാലയം പുതുതായി നിര്‍ണ്ണയിച്ചത് .

പുതിയ സ്‌പോണ്‍സര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിച്ചാല്‍ യാതൊരു ഫീസും ഈടാക്കാതെ തന്നെ തൊഴില്‍ മന്ത്രാലയം നടപടികള്‍ പൂര്‍ത്തീകരിക്കും . തൊഴിലാളികളെ പുതിയ കരാറുകാരനു ആവശ്യമില്ലാത്ത പക്ഷം പഴയ സ്‌പോണ്‍സറുടെ ചിലവില്‍ സ്വദേശത്തേക്ക് മടക്കിയയ്ക്കും .

Saudi

പഴയ കരാറുകാരനും തൊഴിലാളിയും തമ്മിലുള്ള എല്ലാ ഇടപാടുകളും തീര്‍ത്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പ് വരുത്തും . പഴയ കരാറുകാരനില്‍ നിന്നും ലഭിച്ചിരുന്ന വേതനങ്ങളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും പുതിയ കരാറുകാരന്‍ തൊഴിലാളിയുമായി ധാരണയിലെത്താതെ കുറവ് വരുത്താന്‍ പാടില്ല .

labour

സര്‍ക്കാര്‍ പദ്ധതികളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ നിയമം സഹായകരമാകും .

English summary
Expatriate can change sponsorship without fees in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X