സൗദി: പ്രവാസികളുടെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദിയില്‍ വിദേശി തൊഴിലാളികളുടെ ആശ്രിതരായി കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച നിയമം ജനവരി 21 മുതല്‍ നിലവില്‍ വരും. രാജ്യത്ത് എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ ഇഖാമ രണ്ട് ആഴ്ചയ്ക്കുള്ളില്‍ റദ്ദാക്കും.
പ്രവാസികള്‍ ഉള്‍പ്പടെ രാജ്യത്ത് താമസിയ്ക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണ് സദൗയിയുടെ ലക്ഷ്യം . സൗദി കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമം അനുസരിച്ച് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഇഖാമ എടുക്കാനോ പുതുക്കാനോ കഴിയില്ല.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പിനെ സമീപിയ്ക്കുമ്പോള്‍ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം . അല്ലാത്തപക്ഷം സേവനങ്ങള്‍ വൈകുകയും ചിലപ്പോള്‍ ലഭിയ്ക്കാതെ വരികയും ചെയ്യും .
സൗദിയില്‍ സ്വദേശികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ വളരെ മുന്‍പേ ലഭ്യമാണ് . സ്വകാര്യ കമ്പനികള്‍ ജോലിക്കാരന്റെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തണമെന്ന് മുന്‍പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു .












Click it and Unblock the Notifications